Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ല പഞ്ചായത്തിൽ...

ജില്ല പഞ്ചായത്തിൽ 'തുടർക്കഥ'

text_fields
bookmark_border
കണ്ണൂർ: ജില്ല പഞ്ചായത്ത്​ ഇതുവരെ ഇടതിനെ കൈവിട്ടിട്ടില്ല. ഇക്കുറിയും ഭരണത്തുടർച്ചക്ക്​ തന്നെയാണ്​ സാധ്യത. എന്നാൽ, ചില ഡിവിഷനുകളിൽ യു.ഡി.എഫ്​ കടുത്ത മത്സരം കാഴ്​ചവെക്കുന്നുണ്ട്​. എന്നാൽ, അട്ടിമറിയിലേക്ക്​ നയിക്കാൻ മാത്രം അത്​ എത്തുന്നുമില്ല. 24 സീറ്റിൽ 15 എൽ.ഡി.എഫ്​, ഒമ്പത്​ യു.ഡി.എഫ്​ എന്നതാണ്​ നിലവിലെ കക്ഷിനില. ജില്ല പഞ്ചായത്തിൽ യു.ഡി.എഫി​ൻെറ എക്കാലത്തെയും മികച്ച പ്രകടനമാണ്​ ഒമ്പത്​ സീറ്റ്​. അതിൽനിന്ന്​ മുന്നോട്ടുകടക്കുക യു.ഡി.എഫിന്​ കടുപ്പമാണ്​. എൽ.ഡി.എഫ്​ ജയിച്ച ഇടങ്ങളിലെല്ലാം മികച്ച ഭൂരിപക്ഷമുണ്ട്​. യു.ഡി.എഫിന്​ ഭൂരിപക്ഷം താരതമ്യേന കുറവുമാണ്​. പാട്യം, കല്യാശ്ശേരി, കുഞ്ഞിമംഗലം, പിണറായി ഡിവിഷനുകളിൽ ഇരുപതിനായിരത്തിലേറെയാണ്​ എൽ.ഡി.എഫ്​ ഭൂരിപക്ഷം. കരിവെള്ളൂർ, പന്ന്യന്നൂർ, കതിരൂർ, വേങ്ങാട്​, മയ്യിൽ, കടന്നപ്പള്ളി ഡിവിഷനുകളിൽ പതിനായിരത്തിലധികം ഭൂരിപക്ഷം നേടി. പിന്നാക്കംപോയാലും ഇവി​െട എൽ.ഡി.എഫ്​ തോൽക്കില്ല. യു.ഡി.എഫ്​ ജയിച്ച ആലക്കോട്​, നടുവിൽ, പയ്യാവൂർ, ഉളിക്കൽ, പേരാവൂർ, തില്ല​​േങ്കരി, കൊളവല്ലൂർ, കൊളച്ചേരി, ചെറുകുന്ന്​ ഡിവിഷനുകളിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം 8000ത്തിന്​ അടുത്താണ്​. നില മെച്ചപ്പെടുത്തുമെന്ന്​ സി.പി.എം അവകാ​ശപ്പെടുന്നത്​ ആഞ്ഞുപിടിച്ചാൽ പോരുമെന്ന നില ഉള്ളതിനാലാണ്​. കഴിഞ്ഞതവണ യു.ഡി.എഫിനൊപ്പമായിരുന്ന എൽ.ജെ.ഡി കൊളവല്ലൂരിലും കേരള കോൺഗ്രസ്​ എം നടുവിലിലും ജയിച്ചിരുന്നു. ഇത്തവണ ഇൗ സംഘടനകൾ എൽ.ഡിഎഫിനൊപ്പം ചേർന്നാണ്​ തെരഞ്ഞെടുപ്പിനെ നേരിടുന്നത്​. അതും എൽ.ഡി.എഫി​ൻെറ അനുകൂല ഘടകമാണ്​. നിലവിലെ ഒമ്പത്​ സീറ്റ്​ നിലനിർത്താനായാൽ ​പോലും യു.ഡി.എഫിന്​ ആശ്വസിക്കാവുന്ന നിലയാണ്​. കഴിഞ്ഞ തവണ നഷ്​ട​പ്പെട്ട ഡിവിഷനുകൾ തിരിച്ചുപിടിക്കാൻ ​ പ്രത്യേകം ശ്രദ്ധയൂന്നിയുള്ള പ്രചാരണമാണ്​ എൽ.ഡി.എഫ് നടത്തിയത്​. അത്​ ഫലംകണ്ടാൽ ഇടത്​ ഭൂരിപക്ഷം കൂടും. എന്നാൽ ഒമ്പതിനപ്പുറം സീറ്റുകൾ നേടുമെന്നാണ്​ യു.ഡി.എഫ്​ അവകാശ​പ്പെടുന്നത്​. പൊതു രാഷ്​ട്രീയ കാലാവസ്​ഥയിൽ സംസ്​ഥാന സർക്കാറും സി.പി.എമ്മും പ്രതിരോധത്തിലാണെന്നതാണ്​ ​യു.ഡി.എഫ്​ പ്രതീക്ഷയുടെ അടിസ്​ഥാനം. എന്നാൽ, കെ.വി. സുമേഷി​ൻെറ നേതൃത്വത്തിൽ ജില്ല പഞ്ചായത്ത്​ ഭരണത്തി​ൻെറ ജനകീയത ഇക്കുറി കൂടുതൽ തിളക്കമാർന്ന വിജയം നേടിത്തരുമെന്ന്​ സി.പി.എം കണക്കുകൂട്ടുന്നു. തില്ല​േങ്കരി ഇടതുപക്ഷത്തിന്​ സ്വാധീനമുള്ള ഡിവിഷനായിട്ടും കഴിഞ്ഞ തവണ കൈവിട്ടു. ഇത്തവണ ഇത്​ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടായിരുന്നു സി.പി.എം ഇരിട്ടി ഏരിയ സെക്രട്ടറി ബിനോയ്​ കുര്യനെ എൽ.ഡി.എഫ്​ രംഗത്തിറക്കിയത്​. എന്നാൽ, യു.ഡി.എഫ്​ സ്​ഥാനാർഥി മൈക്കിൾ തോമസ്​ ജോർജ്​ കുട്ടിയുടെ നിര്യാണത്തെത്തുടർന്ന്​ ഡിവിഷനിലെ തെരഞ്ഞെടുപ്പ്​​ മാറ്റിവെച്ചിരിക്കുകയാണ്​. ജില്ല പഞ്ചായത്ത്​ വാതിലുകൾ ബി.ജെ.പിക്കുമുന്നിൽ ഇതുവരെ തുറന്നിട്ടില്ല. ഇക്കുറിയും തുറക്കാനിടയില്ല. പന്ന്യന്നൂർ ഡിവിഷനിൽ വെൽ​െഫയർ പാർട്ടി സ്വതന്ത്രൻ ഫൈസൽ മാടായിയെ ആണ്​ യു.ഡി.എഫ്​ പിന്തുണക്കുന്നത്​. ഇക്കാര്യം ഉയർത്തിക്കാട്ടിയ സി.പി.എം, യു.ഡി.എഫ്​ -വെൽഫെയർ നീക്ക​ുപോക്ക്​ ​മുഖ്യചർച്ചയാക്കി മാറ്റിയത്​ തെരഞ്ഞെടുപ്പ്​ ഫലത്തിൽ എത്രത്തോളം ധ്രുവീകരണം ഉണ്ടാക്കു​െമന്നത്​ കണ്ടറിയണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story