കേളകം: ഫേസ്ബുക്കിൽ കേളകം സി.ഐക്കും പൊലീസിനുമെതിരെ അശ്ലീല കമൻറിട്ട യുവതിക്കെതിരെ കേസെടുത്തു. കഴിഞ്ഞദിവസം ബിന്ദു ജ്വല്ലറി കവർച്ചശ്രമ കേസിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേസിലെ വിശദാംശങ്ങളും സി.ഐയും എസ്.ഐയും വിവരിച്ചത് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് കമൻറായാണ് യുവതി തെറിയഭിഷേകം നടത്തിയത്. കണിച്ചാറിൽ വാടകക്ക് താമസിക്കുന്ന ഇവർ മുമ്പും പൊലീസിനെതിരെ മോശം കമൻറിട്ടിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന വീടിൻെറ ഉടമയുമായുള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേളകം പൊലീസിനെ മുമ്പ് സമീപിച്ചിരുന്നു. എന്നാൽ, ഇത് സിവിൽ കേസിൽ ഉൾപ്പെടുന്ന കാര്യമായതിനാൽ കോടതിയെ സമീപിക്കണമെന്നുപറഞ്ഞ് പൊലീസ് മടക്കിയിരുന്നുവത്രെ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2020 11:58 PM GMT Updated On
date_range 2020-12-13T05:28:03+05:30പൊലീസിനെതിരെ സമൂഹ മാധ്യമത്തിലൂടെ അസഭ്യവർഷം; യുവതിക്കെതിരെ കേസ്
text_fieldsNext Story