Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2020 12:01 AM GMT Updated On
date_range 12 Dec 2020 12:01 AM GMTബൂത്ത് ഏജൻറുമാര്‍ക്ക് സംരക്ഷണത്തിന് കോടതി ഉത്തരവ്
text_fieldsbookmark_border
ഇരിട്ടി: പായം പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് ദിവസം വോട്ടര്‍മാര്‍ക്കും ബൂത്ത് ഏജൻറുമാര്‍ക്കും പൊലീസ് സംരംക്ഷണം നല്കാന് ഹൈകോടതി ഉത്തരവ്. പഞ്ചായത്തിലെ 18 വാര്‍ഡുകളിലായുള്ള 36 ബൂത്തുകളിലും വെബ് കാമറകള്‍ സ്ഥാപിക്കുകയോ വിഡിയോഗ്രഫി ഏര്‍പ്പെടുത്തുകയോ ചെയ്യും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വള്ളിത്തോട് ഡിവിഷന് യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് വര്‍ഗീസ് നല്കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. 2005ലെ ബൂത്തുപിടിത്തവും ബാലറ്റുപെട്ടി തകര്‍ക്കലും ഉൾപ്പെടെയുള്ള സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചതെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story