Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആരാകും ബ്ലോക്കിൽ?

ആരാകും ബ്ലോക്കിൽ?

text_fields
bookmark_border
ലാസ്​റ്റ്​ ലാപ്​ - ബ്ലോക്ക്​ പഞ്ചായത്ത്​ --------------------- തൂത്തുവാരാൻ ഇടത്​; നാലിൽ പ്രതീക്ഷ വലതിന്​ കണ്ണൂർ: കഴിഞ്ഞ തവണ 11 ബ്ലോക്ക്​ പഞ്ചായത്തുകളും എൽ.ഡി.എഫ്​ തൂത്തുവാരുകയായിരുന്നു. എന്നാൽ, ഇക്കുറി സ്​ഥിതി വ്യത്യസ്​തമാണ്​. 11ൽ നാലിടത്ത്​ കടുത്ത മത്സരമാണ്​. ആറ്​ ബ്ലോക്കാണ്​ യു.ഡി.എഫ്​ ലക്ഷ്യം. 2015ലെ ത്രിതല തെരഞ്ഞെടുപ്പിൽ 11ബ്ലോക്കുകളിലായുള്ള 149 വാർഡിൽ 106 ഉം എൽ.ഡി.എഫിനൊപ്പമായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ ബ്ലോക്കുകൾ കേ​ന്ദ്രീകരിച്ച്​ കൂടുതൽ പ്രവർത്തനം നടത്താതിരുന്ന യു.ഡി.എഫ്​ പ്രചാരണ ചുമതലക്ക്​ പ്രത്യേകം നേതാക്കൾക്ക്​ ചുമതല കൊടുത്തായിരുന്നു ഇത്തവണത്തെ ആദ്യ രാഷ്​ട്രീയ നീക്കം. അതിനാൽ പ്രചാരണത്തി​ൻെറ ഒാരോ ഘട്ടത്തിലും ബ്ലോക്കിലും ഇത്തവണ വീറും വാശിയും നിലനിന്നിരുന്നു. ആകെ 149 സീറ്റുകളിൽ 94 ഇടത്തും സി.പി.എം സ്​ഥാനാർഥികളാണ്​ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചുകയറിയത്​. കോൺഗ്രസ്​ 30 ഇടത്തും വിജയിച്ചു. ലീഗ്​ ഏ​ഴ്​ വാർഡുകളാണ്​ കരസ്​ഥമാക്കിയത്​. സി.പി.​െഎ -ഒമ്പത്​, എൽ.ജെ.ഡി -രണ്ട്​, കേരള കോൺ. എം -രണ്ട്​, കേരള കോൺ. (ജേക്കബ്​) -രണ്ട്​ എന്നിങ്ങനെയാണ്​ മറ്റു പാർട്ടികളുടെ കക്ഷിനില. എൻ.സി.പി, ​െഎ.എൻ.എൽ എന്നിവർ ഒാരോ സീറ്റും കരസ്​ഥമാക്കി. ഇടതു സ്വതന്ത്രനും ഒരു വാർഡിൽ ജയിച്ചു കയറി. ബി.ജെ.പിക്ക്​ ഒരു വാർഡിൽ പോലും സാന്നിധ്യമറിയിക്കാൻ സാധിച്ചിട്ടില്ല. തളിപ്പറമ്പ്​ കഴിഞ്ഞ തവണ രണ്ട്​ സീറ്റി​ൻെറ വ്യത്യാസത്തിലാണ്​ യു.ഡി.എഫിന്​ തളിപ്പറമ്പ്​ ​​​േബ്ലാക്കിൽ ഭരണം നഷ്​ടപ്പെട്ടത്​. 16 വാർഡുകളിൽ ഒമ്പത്​ ഇടതിനൊപ്പം നിന്നപ്പോൾ ഏഴ്​ വാർഡുകളിലാണ്​ യു.ഡി.എഫ്​ ജയിച്ചത്​. പ്രചാരണത്തി​ൻെറ അവസാന ലാപ്പ്​ പൂർത്തിയായപ്പോൾ ഇത്തവണ 12 വാർഡിൽ ജയിച്ചുകയറുമെന്നാണ്​ യു.ഡിഎഫി​ൻെറ വിലയിരുത്തൽ. തളിപ്പറമ്പ്​ ​േബ്ലാക്കിലെ പരിയാരം ചെങ്ങളായി വാർഡുകളിൽ 25 ഒാളം വോട്ടിനാണ്​ യു.ഡി.എഫ്​ സ്​ഥാനാർഥികൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റത്​. ഇത്തവണ ഇൗ വാർഡുകളടക്കം തിരിച്ചുപിടിച്ച്​ ​​േബാക്കിൽ ഭരണത്തിലേറുമെന്നാണ്​ യു.ഡി.എഫി​ൻെറ കണക്കുകൂട്ടലുകൾ. ഇരിട്ടി അട്ടിമറി സാധ്യതയുള്ള ബ്ലോക്കുകളിലൊന്നായി വലത്​ പാളയം കണക്കുകൂട്ടുന്ന ​ബ്ലോക്കാണ്​ ഇരിട്ടി. സീറ്റ്​ തർക്കവും ഭിന്നാഭിപ്രായം മൂലവും മൂന്ന്​ സീറ്റിനാണ്​ ഇരിട്ടി ബ്ലോക്ക്​ യു.ഡി.എഫിന്​ 2015ൽ കൈവിട്ടു​പോയത്​. ഇത്തവണ സീറ്റ്​ തർക്കങ്ങളില്ലാത്തതിനാൽ ഭരണം ലഭിക്കുമെന്നാണ്​ യു.ഡി.എഫ്​ പക്ഷം. കീഴല്ലൂർ പഞ്ചായത്തിൽ എടയന്നൂർ വാർഡിൽ ലീഗ്​ -കോൺഗ്രസ്​ വ്യത്യസ്​ത സ്​ഥാനാർഥികളെ നിർത്തിയാണ്​​ ഇൗ ​െതരഞ്ഞെടുപ്പിനെ നേരിടുന്നത്​. എന്നാൽ, ഇതൊന്നും വിജയസാധ്യതയെ ബാധിക്കില്ലെന്നാണ്​ പ്രചാരണ ചുമതലയുള്ള നേതാക്കളുടെ അഭിപ്രായം. ഇരിക്കൂർ നാല്​ സീറ്റിന്​ ഭരണം നഷ്​ടപ്പെട്ട ഇരിക്കൂറിലും ഭരണസാധ്യത തന്നെയാണ്​ യു.ഡി.എഫി​ൻെറ വിലയിരുത്തൽ. രണ്ട്​ ഡി.സി.സി ജനറൽ സെക്രട്ടറിമാരെ മത്സര രംഗത്തിറക്കിയാണ്​ ​ബ്ലോക്കിൽ ശക്​തമായ മത്സരവുമായി വലതുപക്ഷമുള്ളത്​. കുടിയേറ്റ കർഷകർ തിങ്ങിപ്പാർക്കുന്ന മലയോര ബ്ലോക്കുകളിലെന്നായ ഇവിടെ യു.ഡി.എഫിന്​ വിജയ സാധ്യതയുള്ള മേഖലയുമാണ്​. നുച്ച്യാട്​ ഡിവിഷനിൽ കെ.പി.സി.സി മറ്റൊരു സ്​ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന ഘട്ടത്തിൽ ഇദ്ദേഹം പിന്മാറിയത്​ ആശ്വാസമായാണ്​ നേതാക്കൾ കാണുന്നത്​. പേരാവൂർ മൂന്ന്​ തവണ തുടർച്ചയായി എൽ.ഡി.എഫ്​ ഭരിക്കുന്ന ബ്ലോക്കാണ്​​ പേരാവൂർ. ആകെയുള്ള 13 വാർഡിൽ കഴിഞ്ഞ തവണ എട്ട്​ വാർഡുകളാണ്​ എൽ.ഡി.എഫിനൊപ്പം നിന്നത്​. അഞ്ച്​ വാർഡുകൾ വലതിനൊപ്പമായിരുന്നു. ഇതിൽ കഴിഞ്ഞ തവണ ഒരു വാർഡിൽ കേരള കേൺഗ്രസ്​ ജയിച്ചിരുന്നു. ഇത്തവണ ഇൗ പാർട്ടി തങ്ങളുടെ കൂടെയുള്ളത്​ എൽ.ഡി.എഫിന്​ ആത്മ വിശ്വാസം പകരുന്നതാണ്​. എന്നാൽ, ക്രിസ്​ത്യൻ കുടിയേറ്റ മേഖലയിലെ ​വലത്​ വോട്ടുകൾ തങ്ങൾക്കനുകൂലമാകുമെന്നാണ്​ യു.ഡി.എഫ്​ ക്യാമ്പുകളിലെ കണക്കുകൂട്ടലുകൾ. കല്യാശ്ശേരി നാല്​ സീറ്റി​ൻെറ ബലത്തിലാണ്​ കല്യാശ്ശേരിയിൽ കഴിഞ്ഞ തവണ ഇടത്​ ഭരണക്കസേര ഉറപ്പിച്ചത്​. ആഞ്ഞുപിടിച്ചാൽ ഭരണം​ തങ്ങളുടെ പക്ഷത്താകുമെന്നാണ്​ വലതി​െൻ കണക്കുകൂട്ടലുകൾ. ആകെയുള്ള 14 വാർഡിൽ അഞ്ച്​ വലതുപക്ഷത്തും ഒമ്പതെണ്ണം ഇടതി​ൻെറ കൂടെയുമായിരുന്നു. ചുവപ്പി​ൻെറ കോട്ടയായ കല്യാ​ശ്ശേരിയിൽ വലിയ മാറ്റങ്ങളൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്നാണ്​ എൽ.ഡി.എഫ്​ പക്ഷം. പ്രചാരണം അവസാന റൗണ്ട്​ പിന്നിടു​േമ്പാൾ ഇടതിനാണ്​ ഇവിടെയും മുൻതൂക്കം. പയ്യന്നൂർ പയ്യന്നൂരിൽ കഴിഞ്ഞ തവണത്തെ ജനവിധിയിൽ നിന്ന്​ മറിച്ചൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്നാണ്​ രാഷ്​ട്രീയ വിശകലനം. ആകെയുള്ള 13 വാർഡുകളിൽ രണ്ടിൽ മാത്രമാണ്​ കഴിഞ്ഞ തവണ കോൺഗ്രസിന്​ ജയിക്കാനായത്​. രണ്ട്​ വാർഡിൽ ജയിച്ചുകയറിയ കേരള​ കോൺഗ്രസ്​ ജോസ്​ കെ. മാണി വിഭാഗം ഇത്തവണ ഇടതി​ൻെറ കൂടെയായതും വലതിന്​ തിരിച്ചടിയാണ്​. ലീഗിന്​ കാര്യമായ വോട്ടില്ലാത്തതും യു.ഡി.എഫിന്​ ക്ഷീണമാണ്​. കണ്ണൂർ 2010ൽ 14 വാർഡുകളിൽ ഏഴ്​ വീതം ജയിച്ച്​ ഇരുമുന്നണികളും തുല്യത പാലിച്ചപ്പോൾ നറുക്കെടുപ്പ്​ എന്ന ഭാഗ്യത്തിലൂടെ കോൺഗ്രസിന്​ ​ബ്ലോക്കിൽ പ്രസിഡൻറ്​ സ്​ഥാനം ലഭിച്ചു. എന്നാൽ 2015ലെ ത്രിതല തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ തകിടം മറിഞ്ഞു. വാർഡുകളുടെ എണ്ണം 13 ആയ തെരഞ്ഞെടുപ്പിൽ 11 വാർഡുകൾ തൂത്തുവാരി ഇടത്​ ഭരണം നേടി. അന്ന്​ രണ്ടിടത്ത്​ മാത്രമാണ്​ കോൺഗ്രസ്​ ജയിച്ചത്​. ഇത്തവണയും ഇടതിനനുകൂലമായ രാഷ്​ട്രീയ സാധ്യതയാണ്​ ബ്ലോക്കിൽ. തല​േ​ശ്ശരി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 14 വാർഡിൽ ഒരിടത്ത്​ മാത്രമാണ്​ കോൺ​ഗ്രസിന്​ ജയിച്ചുകയറാൻ സാധിച്ചത്​. പിണറായി, ധർമടം അടക്കമുള്ള പാർട്ടി ഗ്രാമങ്ങൾ ഉൾക്കൊളുന്ന തലശ്ശേരി ബ്ലോക്കിൽ വലതിന്​ കാര്യമായെന്നും ചെയ്യാനില്ല. ​േബ്ലാക്കിന്​ കീഴിലുള്ള ഏഴ്​ പഞ്ചായത്തുകളും എൽ.ഡി.എഫിനൊപ്പമാണ്​. അതിനാൽതന്നെ ഇത്തവണയും ​​ബ്ലോക്ക്​ ഇടതിന്​ കീഴിൽ അണിനിരക്കുമെന്നതിൽ ഒരു സംശയവുമില്ല. കൂത്തുപറമ്പ്​ 13ൽ ഒമ്പത്​ വാർഡ്​ നേടിയാണ്​ കൂത്തുപറമ്പ്​ ബ്ലോക്കിൽ ഇടത്​ ഭരണത്തിന്​ കഴിഞ്ഞ തവണ കൊടിയേറിയത്​. യു.ഡി.എഫിനൊപ്പം നിന്ന ജനതാദൾ ഇത്തവണ തങ്ങളുടെ ക്യാമ്പിലാണെന്നതും എൽ.ഡി.എഫി​ൻെറ ആത്മ വിശ്വാസം ക​ൂട്ടുന്നു. ജനതാദൾ കഴിഞ്ഞ തവണ ഇവിടെ രണ്ട്​ വാർഡുകളിൽ ജയിച്ചുകയറിയിരുന്നു. ലീഗ്​ ഒരു സീറ്റും നേടിയിരുന്നു. ആഞ്ഞ്​ പിടിച്ച്​​ കൂടുതൽ വാർഡുകൾ നേടുക എന്നത്​ മാത്രമാണ്​ യു.ഡി.എഫി​ൻെറ മുന്നിലുള്ള ഏക വഴി. എടക്കാട്​ ആകെയുള്ള 13 ഡിവിഷനുകളിൽ ഒമ്പതും​ എൽ.ഡി.എഫി​ൻെറ കൈവശമാണ്​. പ്രചാരണത്തിലും ഇതുവരെയുള്ള തെര​െഞ്ഞടുപ്പ്​ പ്രവർത്തനത്തിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു​. യു.ഡി.എഫുമായുള്ള നീക്കുപോക്കിൽ തലമുണ്ട ഡിവിഷനിൽ വെൽഫെയർ പാർട്ടി സ്​ഥാനാർഥിയും മത്സരിക്കുന്നുണ്ട്​. ഇത്തവണയും വലിയ മാറ്റമൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്നാണ്​ രാഷ്​ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ബ്ലോക്കിൽ കൂടുതൽ വാർഡുകൾ കൈപിടിയിലൊതുക്കാൻ ചിട്ടയായ പ്രചാരണ പ്രവർത്തനമാണ്​ യു.ഡി.എഫ്​ ഇവിടെ കാഴ്​ചവെച്ചത്​. ഇതി​ൻെറയെല്ലാം പശ്ചാത്തലത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ്​ വലത്​ പാളയം. പാനൂർ പാർട്ടി ഗ്രാമമെന്ന്​ അക്ഷരാർഥത്തിൽ വിളിക്കാവുന്ന പാനൂരിൽ ഇത്തണവയും ജനവിധി മറിച്ചാകാൻ സാധ്യതയില്ല. പേരിനുപോലും പ്രതിപക്ഷമില്ലാത്ത ​​​​ബ്ലോക്കാണിത്​. ആകെയുള്ള 13 വാർഡുകളിൽ 12 ഇടത്ത്​ സി.പി.എമ്മും ഒരു വാർഡിൽ സി.പി.​െഎയുമാണ്​ കഴിഞ്ഞ തവണ ജയിച്ചത്​. മുഴുവനിടത്തും സ്​ഥാനാർഥികളുണ്ടെങ്കിലും നാമമാത്ര വാർഡിലെങ്കിലും ജയിക്കുക എന്നത്​ മത്രമാണ്​ വലതി​ൻെറ കണക്കുകൂട്ടൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story