Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2020 11:58 PM GMT Updated On
date_range 11 Dec 2020 11:58 PM GMTന്യൂ മാഹി എട്ടാം വാർഡിൽ കൂടുതൽ പൊലീസ് സുരക്ഷ ഒരുക്കണമെന്ന് ഹൈകോടതി
text_fieldsbookmark_border
ന്യൂ മാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ പോളിങ് ബൂത്തായ പള്ളിപ്രം എൽ.പി സ്കൂളിൽ കൂടുതൽ പൊലീസ് സുരക്ഷയൊരുക്കാൻ ഹൈകോടതി ഉത്തരവ്. പ്രശ്ന ബാധിത ബൂത്തുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കൂടുതൽ സുരക്ഷ ആവശ്യപ്പെട്ട്, എട്ടാം വാർഡിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി എ.പി. ഷബാനി നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. 2006ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ ഈ ബൂത്തിലെ യു.ഡി.എഫ് പ്രവർത്തകരെ മർദിച്ച കേസിൽ ആറ് എൽ.ഡി.എഫ് പ്രവർത്തകരെ കോടതി ശിക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ, വാർഡിൽ സ്ഥാപിച്ച എ.പി. ഷബാനിയുടെ പ്രചാരണ ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. സംഭവത്തിൽ ന്യൂ മാഹി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കോടതി ഉത്തരവ് പ്രകാരം അനുവദിക്കപ്പെട്ട അധിക പൊലീസ് സുരക്ഷയും ബൂത്തിൽ ഏർപ്പെടുത്തുന്ന വിഡിയോ റെക്കോർഡിങ് സംവിധാനവും കള്ളവോട്ട് തടയാൻ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി എ.പി.ഷബാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story