Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രചാരണ രംഗത്തും...

പ്രചാരണ രംഗത്തും മന്ത്രിയുടെ ആരോഗ്യ ബോധവത്​കരണ ക്ലാസ്

text_fields
bookmark_border
കൂത്തുപറമ്പ്: തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും കോവിഡ് ക്ലാസുകളും മുൻകരുതൽ നിർദേശങ്ങളും നൽകിയുള്ള ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ പ്രസംഗം കൗതുകമായി. കൂത്തുപറമ്പ് മേഖലയിൽ സംഘടിപ്പിച്ച വിവിധ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ ബോധവത്​കരണ ക്ലാസ്. വേദിയിലെ മുഴുവൻ ജനങ്ങളും മാസ്​ക്​ ധരിച്ചിരുന്നുവെങ്കിലും മാസ്ക് ഉപയോഗിക്കേണ്ട രീതിയും വീടുകളിൽ ശ്രദ്ധിക്കേണ്ട കരുതലുകളും പറയാൻ മന്ത്രി മറന്നില്ല. കോവിഡ് കാലത്തെ തെരഞ്ഞെടുപ്പായതിനാൽ ആരോഗ്യ വകുപ്പി​ൻെറ നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ ജനങ്ങൾ തയാറാവണമെന്നും സർക്കാർ ജനങ്ങളുടെ കൂടെയുണ്ടെന്നും മന്ത്രി പറഞ്ഞു. കൂത്തുപറമ്പ് പന്നിയോറ, പഴയ നിരത്ത് ഭാഗങ്ങളിൽ നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലാണ് മന്ത്രി പങ്കെടുത്തത്. കെ. ധനഞ്ജയൻ, കെ.പി.വി. പ്രീത, കെ.വി. ഗംഗാധരൻ, എൻ.കെ. ശ്രീനിവാസൻ, പി.എം. മധുസൂദനൻ, എൻ. ധനഞ്ജയൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story