Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവടിവാളുമായെത്തി ഫോൺ...

വടിവാളുമായെത്തി ഫോൺ കവർന്നു

text_fields
bookmark_border
വടിവാളുമായെത്തി ഫോൺ കവർന്നു
cancel
മട്ടന്നൂർ: ചാവശ്ശേരിയിൽ വടിവാളുമായെത്തിയ യുവാവ് ലോറി ഡ്രൈവറുടെ മൊബൈൽ ഫോൺ കവർന്നു. കഴിഞ്ഞദിവസം പുലർച്ച നാലോടെ ചാവശ്ശേരി പി.കെ. കാദർ കുട്ടി മെമ്മോറിയൽ എൽ.പി സ്കൂളിനു മുന്നിലായിരുന്നു സംഭവം. ചാവശ്ശേരി യൂനിറ്റി ട്രേഡേഴ്സിലേക്ക് കോയമ്പത്തൂരിൽനിന്ന്​ സാധനങ്ങളുമായെത്തിയ നാഷനൽ പെർമിറ്റ് ലോറി ഡ്രൈവർ കാസർകോട്​ സ്വദേശി നസീർ അഹമ്മദി​ൻെറ വിലപിടിപ്പുള്ള മൊബൈൽ ഫോണാണ് കവർന്നത്. പുലർച്ചയെത്തിയ ലോറി കടക്ക്​ മുന്നിൽ നിർത്തിയിട്ടതായിരുന്നു. വടിവാളുമായെത്തിയ യുവാവ് യൂനിറ്റി ട്രേഡേഴ്സി​ൻെറ മുൻവശത്തെ സി.സി ടി.വി കാമറ വാൾ ഉപയോഗിച്ച് പൊളിക്കുകയും ഡ്രൈവറെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ എടുത്ത് ഓടി രക്ഷപ്പെടുകയുമായിരുന്നു. യൂനിറ്റി ട്രേഡേഴ്സ് ഉടമ കെ.കെ. ബാബുരാജ് മട്ടന്നൂർ പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:
Next Story