Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ്യാപാരിയെ മർദിച്ചതിൽ...

വ്യാപാരിയെ മർദിച്ചതിൽ പ്രതിഷേധിച്ച്​ ഹർത്താൽ

text_fields
bookmark_border
ഇരിക്കൂർ: ഇരിക്കൂർ റഹ്മാനിയ ഷോപ്പിങ്​ കോംപ്ലക്സിലെ പോപ്പിൻസ് കട ഉടമയെ മർദിച്ച് പരിക്കേൽപിച്ചതിൽ പ്രതിഷേധിച്ചു വ്യാപാരികൾ ഹർത്താലും പ്രതിഷേധ പ്രകടനവും നടത്തി. കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് ഭക്ഷണസാധനങ്ങൾക്ക് ഓർഡർ ചെയ്ത വ്യക്തിയോട് ബില്ലടക്കാൻ ആവശ്യപ്പെട്ടപ്പോൾ കട ഉടമ കെ.വി. റഫീഖിനെ മർദിച്ച് അവശനാക്കുകയായിരുന്നു. കട ഉടമയുടെ കൈവിരലിൽ ആക്രമി കടിച്ചു പരിക്കേൽപിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ഇരിക്കൂറിൽ വ്യാപാരി സംഘടന യൂനിറ്റി​ൻെറ നേതൃത്വത്തിൽ രാവിലെ 11വരെ കടകളടച്ച് ഹർത്താലാചരിച്ചു. ആക്രമിക്കെതിരെ കേസെടുക്കണമെന്നും വ്യാപാരികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനത്തിന് പി. മുനീറുദ്ദീൻ, ടി. അബ്​ദുറഹിമാൻ, കെ.ഇ.പി. ബഷീർ, ആർ.പി. റസാഖ്, റഷീദ്, സി.എച്ച്. ഹാഷിം, സി.സി. ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി. മർദിച്ചയാൾക്കെതിരെ ഇരിക്കൂർ പൊലീസ് കേസെടുത്തു.
Show Full Article
TAGS:
Next Story