Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപോളിങ്​: അവസാനഘട്ട...

പോളിങ്​: അവസാനഘട്ട ഒരുക്കമായി

text_fields
bookmark_border
ആകെ 2985 വോട്ടുയന്ത്രങ്ങളാണ് വിതരണം ചെയ്യുന്നത് കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടുയന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പേര് സെറ്റ് ചെയ്യുന്ന പ്രവൃത്തി ജില്ലയില്‍ ആരംഭിച്ചു. 20 കേന്ദ്രങ്ങളിലെ ഗ്രാമപഞ്ചായത്തുകള്‍, കണ്ണൂര്‍ കോര്‍പറേഷന്‍, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, എട്ട് നഗരസഭകള്‍ എന്നിവിടങ്ങളിലേക്കുള്ള വോട്ടുയന്ത്രങ്ങളുടെ കമീഷനിങ്​ ആണ് നടക്കുന്നത്. വിവിധ പഞ്ചായത്തുകളിലായി 2385, നഗരസഭകളില്‍ 410, കോര്‍പറേഷനില്‍ 190 എന്നിങ്ങനെ 2985 വോട്ടുയന്ത്രങ്ങളാണ് വിതരണം ചെയ്യുന്നത്. കോര്‍പറേഷനിലും നഗരസഭകളിലും വോട്ടുയന്ത്രങ്ങളുടെ 25 ശതമാനവും പഞ്ചായത്തുകളില്‍ രണ്ട് ശതമാനവും റിസര്‍വായി നല്‍കുന്ന വോട്ടു​യന്ത്രങ്ങള്‍ ഉൾപ്പെടെയാണിത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ്​ സ്​റ്റേഷനുകളുള്ള തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് (270) നല്‍കുന്നത് 320 കണ്‍ട്രോള്‍ യൂനിറ്റുകളും 960 ബാലറ്റ് യൂനിറ്റുകളുമാണ്. 50 കണ്‍ട്രോള്‍ യൂനിറ്റുകള്‍ റിസര്‍വായി സൂക്ഷിക്കും. ഏറ്റവും കുറവ് പോളിങ്​ ബൂത്തുകളുള്ള പാനൂര്‍ ബ്ലോക്കിലെ 118 ബൂത്തുകളിലേക്കായി റിസര്‍വടക്കം 140 കണ്‍ട്രോള്‍ യൂനിറ്റുകളാണ് സജ്ജമാക്കിയിട്ടുള്ളത്. കണ്ണൂര്‍ കോര്‍പറേഷനിലേക്ക് 190 യന്ത്രങ്ങളാണ് നല്‍കുക. ഹൈദരാബാദിലെ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ എൻജിനീയര്‍മാര്‍ യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് കമീഷന്‍ ചെയ്തത്. ഡിസംബര്‍ 11ന് കമീഷനിങ്​ പൂര്‍ത്തിയാകും. നിലവില്‍ വോട്ടുയന്ത്രങ്ങള്‍ ബ്ലോക്കുതല വിതരണ കേന്ദ്രങ്ങളിലെ സ്‌ട്രോങ്​ റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. 13ന് രാവിലെ എട്ടു മുതല്‍ വോട്ടുയന്ത്രങ്ങള്‍ ഉൾപ്പെടെ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ പോളിങ്​ ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും. വോട്ടുയന്ത്രങ്ങള്‍ ലിങ്ക് ഇറര്‍ പോലുള്ള തകരാറുകള്‍ ഉണ്ടായാല്‍ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കുന്ന ഹാൻഡ്​ ബുക്കില്‍ നല്‍കിയിട്ടുണ്ട്. അതിനു പുറമെ വരുന്ന സാങ്കേതിക തകരാറുകള്‍ പരിശോധിക്കാന്‍ പ്രത്യേക സംഘത്തെയും തയാറാക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് സാമഗ്രികളുടെയും വോട്ടുയന്ത്രങ്ങളുടെയും ചുമതലയുള്ള നോഡല്‍ ഓഫിസര്‍ കൂടിയായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ജെ. അരുണ്‍ അറിയിച്ചു. photo: sandeep
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story