Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഖാമുഖം ശ്രദ്ധേയമായി

മുഖാമുഖം ശ്രദ്ധേയമായി

text_fields
bookmark_border
ശ്രീകണ്ഠപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ ഒരു വേദിയിൽ വികസന കാഴ്ചപ്പാടുകൾ പങ്കിട്ടപ്പോൾ . ചുഴലി നവഭാവന ഗ്രന്ഥാലയത്തി​ൻെറ ആഭിമുഖ്യത്തിലാണ് ചെങ്ങളായി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ സ്ഥാനാർഥികളെ പങ്കെടുപ്പിച്ച് മുഖാമുഖം നടത്തിയത്. സ്ഥാനാർഥികളായ അഡ്വ. കെ.പി. അബൂബക്കർ, കെ.പി. അബൂബക്കർ, എ. ഗോവിന്ദൻ, പി.എം. ഷാഹുൽ ഹമീദ് എന്നിവർ തങ്ങളുടെ വികസന കാഴ്ചപ്പാടുകൾ വോട്ടർമാരുമായി പങ്കുവെച്ചു. ലൈബ്രറി കൗൺസിൽ മേഖല കമ്മിറ്റി അംഗം എം. ഗിരീഷ് കുമാർ മോഡറേറ്ററായി. വിവിധ രാഷ്​ട്രീയ പാർട്ടി പ്രതിനിധികളായ പി. ബാലകൃഷ്ണൻ, പി. അബ്​ദുൽ റഹ്മാൻ, മുഹമ്മദ് അജ്മൽ, എ. ഗംഗാധരൻ എന്നിവരും സ്വാശ്രയ സംഘം,കുടുംബശീ,വായനശാല പ്രതിനിധികളും മറ്റ് പൊതുപ്രവർത്തകരും സംവാദത്തിൽ പങ്കെടുത്തു. വി. ഗംഗാധരൻ സ്വാഗതവും പി. പ്രണവ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story