Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഖ്യമന്ത്രിയുടെ ഓഫിസ് ...

മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിയുടെ ഒളിത്താവളം -കെ. സുധാകരന്‍ എം.പി

text_fields
bookmark_border
തലശ്ശേരി: മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിയുടെ ഒളിത്താവളമായി മാറിയെന്ന് കെ. സുധാകരന്‍ എം.പി. ജനങ്ങളെ നേരിടാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ജനങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടാത്തതെന്നും സുധാകരൻ പറഞ്ഞു. വടക്കുമ്പാട് ഗുംട്ടിയില്‍ യു.ഡി.എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനും സാമ്പത്തിക കുറ്റവാളിയുമാണ് പിണറായി വിജയന്‍. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഉച്ചുമ്മല്‍ ശശി അധ്യക്ഷത വഹിച്ചു. വി.എ. നാരായണന്‍, സജീവ് മാറോളി, കെ.ഇ. പവിത്രരാജ്, എം.പി. അസൈനാര്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story