Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോടിയേരിയുടെ...

കോടിയേരിയുടെ തട്ടകത്തിൽ പ്രചാരണ പടനയിച്ച്​ വിജയരാഘവൻ

text_fields
bookmark_border
കണ്ണൂർ: ജില്ലയിലെ സി.പി.എം കേന്ദ്രങ്ങളിൽ പ്രചാരണ ആവേശം പകർന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി എ. വിജയരാഘവൻ. ബുധനാഴ്​ചയാണ്​ ജില്ലയിൽ തദ്ദേശ തെര​െഞ്ഞടുപ്പ്​ പ്രചാരണത്തിനായി അ​ദ്ദേഹം എത്തിയത്​​. കേരളത്തിൽ ഏറ്റവും കൂടുതൽ തദ്ദേശ സ്​ഥാപനങ്ങളിൽ പാർട്ടി അടിത്തറയുള്ള കണ്ണൂരിൽ രണ്ട്​ ദിവസത്തെ തെരഞ്ഞെടുപ്പ്​ പരിപാടിയിലാണ്​ സംസ്​ഥാന സെക്രട്ടറി പ​െങ്കടുക്കുന്നത്​. സി.പി.എം സംസ്​ഥാന സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായാണ്​ വിജയരാഘവൻ മുൻ പാർട്ടി​ സെക്രട്ടറി കോടി​േയരി ബാലകൃഷ്​ണ​ൻെറ ജന്മ നാട്ടിലെത്തുന്നത്​. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലു​ണ്ടെങ്കിലും അദ്ദേഹം പ്രചാരണ യോഗങ്ങളിൽ പ​െങ്കടുക്കുന്നില്ല. പാർട്ടി സംസ്​ഥാന നേതാക്കളും മന്ത്രിമാരും ജില്ലയിൽ പ്രചാരണ പരിപാടികളിൽ രണ്ട്​ ദിവസമായി സജീവമാണ്​. രാവിലെ പാർട്ടി കേന്ദ്രമായ പയ്യന്നൂരിലെ മാതമംഗലത്തായിരുന്നു അദ്ദേഹത്തി​ൻെറ ആദ്യ പരിപാടി. തുടർന്ന്​ പിലാത്തറ, പാപ്പിനി​േ​ശ്ശരി, മയ്യിൽ, തെക്കിബസാർ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും കണ്ണൂർ പ്രസ്​ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിലും പ​െങ്കടുത്തു. മുഴുവൻ യോഗങ്ങളിലും സ്വർണക്കടത്തടക്കമുള്ള വിവാദ വിഷയങ്ങളിൽ പാർട്ടിയുടെ പ്രതിരോധ നിലപാടാണ്​ അദ്ദേഹം സ്വീകരിച്ചത്​. വിവിധയിടങ്ങളിൽ യു.ഡി.എഫിനെ കടന്നാക്രമിച്ചുള്ള പ്രസംഗങ്ങളുമായിരുന്നു. വ്യാഴാഴ്​ച മലയോര മേഖലകളിലെ കണിച്ചാർ, അയ്യൻകുന്ന് എന്നിവിടങ്ങളിൽ നടക്കുന്ന പൊതുപരിപാടികളിൽ അദ്ദേഹം പ​െങ്കടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലുണ്ടെങ്കിലും അദ്ദേഹവുമായി വിജയരാഘവൻ കൂടിക്കാഴ്​ച നടത്തുന്നി​ല്ല. വരുന്ന രണ്ടുദിവസങ്ങളിലായി മന്ത്രിമാരടക്കമുള്ള കൂടുതൽ സംസ്​ഥാന നേതാക്കളും ജില്ലയിൽ ക്യാമ്പ്​ ചെയ്യുന്നുണ്ട്​. മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, എം.എം. മണി, രാമചന്ദ്രൻ കടന്നപ്പള്ളി, നേതാക്കളായ എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, എ.എ. റഹീം തുടങ്ങിയ നേതാക്കളും വിവിധ പരിപാടികളിൽ പ​െങ്കടുക്കുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story