Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെറുകുന്നിൽ വീട്...

ചെറുകുന്നിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

text_fields
bookmark_border
ചെറുകുന്ന്: . പഴയങ്ങാടിയിൽ ഗൾഫ് സ്​റ്റോർ ഉടമയായ പി. ഹംസയുടെ ചെറുകുന്ന് പള്ളിച്ചാലിലെ വീട് കുത്തിത്തുറന്നാണ് 12 പവൻ സ്വർണാഭരണവും 2500 രൂപയും കവർന്നത്. ചൊവ്വാഴ്ച പുലർച്ച 2.30 ഓടെയാണ് സംഭവം. രണ്ടാംനിലയിലൂടെ വീടിനകത്ത് കയറിയ മോഷ്​ടാവ്​ താഴെയുള്ള കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് സ്വർണവും പണവും കവർന്നതെന്ന് പൊലീസ് പറഞ്ഞു. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കണ്ണപുരം എസ്.െഎ കെ. സാജുവി​ൻെറ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.
Show Full Article
TAGS:
Next Story