Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശ്രീജിത്തി​െൻറ ഭഗവതി...

ശ്രീജിത്തി​െൻറ ഭഗവതി ശിൽപം നാടൻകല അക്കാദമിയിലേക്ക്

text_fields
bookmark_border
ശ്രീജിത്തി​ൻെറ ഭഗവതി ശിൽപം നാടൻകല അക്കാദമിയിലേക്ക് കല്യാശ്ശേരി: പ്രമുഖ ശിൽപി ശ്രീജിത്ത് അഞ്ചാംപീടികയുടെ കരവിരുതിൽ ചാലിച്ചെടുത്ത പുതിയ ഭഗവതി തെയ്യ ശിൽപം കണ്ണൂർ നാടൻകല അക്കാദമി ആസ്ഥാനത്ത് ഇനി മുഖ്യ ആകർഷണമാകും. പൂർണമായും ഫൈബർ ഗ്ലാസിലാണ് ശിൽപം നിർമിച്ചത്. 12 അടി ഉയരമുള്ള ശിൽപം പുതിയ ഭഗവതി തെയ്യത്തി​ൻെറ രൂപവും സൗന്ദര്യവും തനിമയും ഒട്ടും ചോരാതെയാണ് നിർമിച്ചത്. ശിൽപ നിർമാണത്തിന് തെയ്യം കലാകാരൻ ബാലകൃഷ്ണ പെരുവണ്ണാ​ൻെറ നിർദേശങ്ങളും ഉപദേശങ്ങളും ലഭിച്ചിരുന്നതായി ശിൽപി പറഞ്ഞു. ചെറുപ്പത്തിൽ തന്നെ ശിൽപ നിർമാണത്തിൽ വൈഭവം കാണിച്ച ശ്രീജിത്തി​ൻെറ നിരവധി തെയ്യ ശിൽപങ്ങൾ ഇതിനകം വിദേശങ്ങളിലെ നിരവധി മ്യൂസിയങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കൂടാതെ ഗാന്ധി ശിൽപങ്ങൾ ശ്രീജിത്തി​ൻെറ കരവിരുതി​ൻെറ പ്രതീകമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രമുഖ ചിത്രകാരൻ കെ.കെ. മാരാരുടെ നിർദേശപ്രകാരം ജർമനിയിലെ സ്​റ്റുഡ് ഗാർട്ട് മ്യൂസിയത്തിൽ പുള്ളൂർകാളി തെയ്യ ശിൽപവും സ്ഥാനം പിടിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story