Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറബർ പുകപ്പുര...

റബർ പുകപ്പുര കത്തിനശിച്ചു

text_fields
bookmark_border
പേരാവൂർ: കൊമ്മേരിയിലെ താളിയത്ത് ശ്രീധര​ൻെറ വീടിനോട് ചേർന്നുള്ള . ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സമീപത്തെ വീടുകളിൽ നിന്നും വെള്ളം പൈപ്പ് വഴി എത്തിച്ച് നാട്ടുകാരും അയൽവാസികളും തീയണക്കാൻ ശ്രമം നടത്തി. തുടർന്ന് പേരാവൂരിൽ നിന്ന്​ അഗ്നിശമന സേനയുടെ രണ്ട് യൂനിറ്റ് സ്ഥലത്തെത്തുകയും തീയണക്കുകയും ചെയ്തു. പുകയിടാൻ വെച്ചിരുന്ന റബർഷീറ്റുകളും സമീപത്തെ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന അടക്കയും നശിച്ചു. കെട്ടിടത്തിനും നാശനഷ്​ടം സംഭവിച്ചു. പേരാവൂർ അഗ്നിശമനസേന സ്​റ്റേഷൻ ഓഫിസർ സി. ശശി, സേനാംഗങ്ങളായ ഇ. സുധീർ, സി.എം. ജോൺ, പി. നൗഷാദ്, കെ. ഷിജു, ബി. ബിജേഷ് കുമാർ, ആർ.പി. ബെഞ്ചമിൻ, കെ.എം. വിനു, എം.എസ്. മഹേഷ്, എ.ഡി. ജോസഫ്, ഇ. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story