Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയു.ഡി.എഫ് സ്ഥാനാർഥികളെ...

യു.ഡി.എഫ് സ്ഥാനാർഥികളെ തടഞ്ഞതിന് കേസ്

text_fields
bookmark_border
തളിപ്പറമ്പ്: പരിയാരം പനങ്ങാട്ടൂരിൽ യു.ഡി.എഫ് സ്ഥാനാർഥികളെ തടഞ്ഞതിന് സി.പി.എം പ്രവർത്തകർക്കെതിരെ കേസ്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് കുറ്റ്യേരി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി പി. സുഖദേവൻ ജില്ല പൊലീസ് മേധാവിക്കും തളിപ്പറമ്പ് ഡിവൈ.എസ്​പിക്കും നൽകിയ പരാതിയെ തുടർന്നാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. തിങ്കളാഴ്​ച ഉച്ചയോടെ പരിയാരം പനങ്ങാട്ടൂർ മോലോം ഭാഗത്താണ് സംഭവം. സുഖദേവനും പരിയാരം ഗ്രാമപഞ്ചായത്ത് ചെറിയൂർ വാർഡ് യു.ഡി.എഫ് സ്ഥാനാർഥി പി.വി. ശ്രീജയും വോട്ടഭ്യർഥിക്കുന്നതിനിടെ സി.പി.എം പ്രവർത്തകർ തടഞ്ഞുവെന്നാണ് പരാതി. സ്ഥാനാർഥികൾക്കൊപ്പം കുറ്റ്യേരി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ്​ കെ.വി. പ്രേമരാജനും ഉണ്ടായിരുന്നു. ഇവരെ സി.പി.എം പ്രവർത്തകരായ പനങ്ങാട്ടൂരിലെ സി.വി. ശ്രീകേഷ്, എൻ.കെ. റിജു, പി. സജിത്ത് എന്നിവർ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഇവർക്കെതിരെയാണ് കേസെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story