Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാർഷികദിനത്തിൽ...

വാർഷികദിനത്തിൽ പ്രതിഷേധവുമായി ആദ്യ യാത്രക്കാർ

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാനക്കമ്പനികൾക്ക്​ അനുമതി നൽകണമെന്ന ആവശ്യമായി കണ്ണൂരിൽനിന്നുള്ള ആദ്യയാത്രികരുടെ കൂട്ടായ്​മ. ​രണ്ടാം വാർഷിക ദിനമായ ഡിസംബർ ഒമ്പതിന്​ കൂട്ടായ്​മയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന്​ സി. ജയചന്ദ്രൻ, വി.പി. ഷറഫുദ്ദീൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒമ്പതിന്​ യാത്ര ചെയ്യുന്നവർക്ക്​ വിദേശ വിമാനത്തിന്​ അനുമതി ആവശ്യപ്പെടുന്ന സ്​റ്റിക്കർ പതിച്ച ഫേസ്​ ഷീൽഡ്​ കൂട്ടായ്​മയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ വിതരണം​ ചെയ്യും. വിദേശവിമാനങ്ങൾക്ക്​ അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച്​ ഒന്നാം വാർഷിക ദിനത്തിൽ കൂട്ടായ്​മയുടെ നേതൃത്വത്തിൽ കണ്ണൂരിൽനിന്ന്​ അബൂദബിയിലേക്ക്​ 'പ്രതിഷേധപ്പറക്കൽ' നടത്തിയിരുന്നു. വിദേശവിമാനങ്ങൾക്ക്​ അനുമതി തേടി ജനുവരിയിൽ ഡൽഹിയിൽ ​ചെന്ന്​ കേന്ദ്രമന്ത്രിമാരെ കാണാനും പരിപാടിയുണ്ട്​. കിയാലി​ൻെറ കൈവശമുള്ള അധിക സ്​ഥലം ഉപയോഗപ്പെടുത്തി നടത്താവുന്ന വികസന പദ്ധതികൾ സംബന്ധിച്ച സെമിനാർ ഡിസംബർ ഒമ്പതിന്​ കണ്ണൂർ മാ​സ്​കോട്ട്​ ബീച്ച്​ റിസോട്ടിൽ ഒരുക്കിയിട്ടുണ്ട്​. കിയാൽ എം.ഡി വി. തുളസീദാസ്​ ഉൾപ്പെടെയുള്ളവർ പ​ങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ടി.വി. മധുകുമാർ, വി.കെ. റഷീദ്​, ഷഫീർ എന്നിവരും പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story