Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവി.എച്ച്.എസ്.ഇ...

വി.എച്ച്.എസ്.ഇ മാത്തമാറ്റിക്‌സ് പ്രവേശനം

text_fields
bookmark_border
കണ്ണൂർ: വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായി സ്‌കോള്‍ കേരള നടത്തുന്ന അഡീഷനല്‍ മാത്തമാറ്റിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2020-22 ബാച്ചില്‍ സംസ്ഥാനത്തെ ഏതെങ്കിലും റഗുലര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഒന്നാം വര്‍ഷം ബി ഗ്രൂപ്പില്‍ പ്രവേശനം നേടിയവരായിരിക്കണം. www.scolekerala.org വെബ്‌സൈറ്റ് മുഖേന ഡിസംബര്‍ എട്ട് മുതല്‍ ഓണ്‍ലൈനായി രജിസ്​റ്റര്‍ ചെയ്യാം. കോഴ്‌സ് ഫീസ് 500 രൂപയാണ്​. ഓണ്‍ലൈനായും (ഇൻറര്‍നെറ്റ് ബാങ്കിങ്​/ഡെബിറ്റ്/​െക്രഡിറ്റ് കാര്‍ഡ്) പോസ്​റ്റ്​ ഓഫിസ് മുഖേനയും അടക്കാം. ഫീസ് വിവരങ്ങളും രജിസ്‌ട്രേഷനുള്ള മാര്‍ഗനിര്‍ദേശങ്ങളും സ്‌കോള്‍ കേരളയുടെ വെബ്‌സൈറ്റില്‍ ലഭിക്കും. ഡിസംബര്‍ 31 വരെ പിഴകൂടാതെയും 60 രൂപ പിഴയോടെ ജനുവരി എട്ട് വരെയും ഫീസടച്ച് രജിസ്​റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ശേഷം ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയുടെ പ്രിൻറൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂള്‍ പ്രിന്‍സിപ്പലി​ൻെറ സാക്ഷ്യപത്രം സഹിതം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന/ജില്ല ഓഫിസുകളുമായി ബന്ധപ്പെടാം. ഫോണ്‍: 0471 2342950, 2342271.
Show Full Article
TAGS:
Next Story