പഴയങ്ങാടി: പിണറായി വിജയൻ തൊലിക്കട്ടിക്കുടമയും നാണവും മാനവുമില്ലാത്ത മുഖ്യ മന്ത്രിയുമാണെന്ന് കെ.പി.സി. സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ എം.പി. വെങ്ങരയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബീഡി തെറുപ്പുകാരനായ കോടിയേരിയും ചെത്തുകാരനായ പിണറായിയും ഇന്ന് കോടീശ്വരന്മാരാണ്. ഇത് സഖാക്കൾ തിരിച്ചറിയണം. ഇവരുടെ മക്കൾ അതിലും വലിയ പെരുംകള്ളന്മാരാണ്. വരുന്ന തെരഞ്ഞെടുപ്പ് പിണറായിയെ തൂത്തെറിയുന്ന തെരഞ്ഞെടുപ്പ് ആയിരിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ കെ.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫ്, ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, നൗഷാദ് വാഴവളപ്പിൽ, പി.പി. കരുണാകരൻ, സുധീഷ് കടന്നപ്പള്ളി, സുധീർ വെങ്ങര, മടപ്പള്ളി പ്രദീപൻ, എ. ലിജിത് എന്നിവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2020 11:59 PM GMT Updated On
date_range 2020-12-08T05:29:26+05:30പിണറായി നാണവും മാനവുമില്ലാത്ത മുഖ്യമന്ത്രി- –കെ. സുധാകരൻ
text_fieldsNext Story