Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊരുതുന്ന കർഷകർക്ക്​...

പൊരുതുന്ന കർഷകർക്ക്​ ഐക്യദാർഢ്യം

text_fields
bookmark_border
സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ പച്ചക്കറി വിളവെടുപ്പ് പയ്യന്നൂർ: രാജ്യത്തെ അന്നമൂട്ടുന്ന കർഷകരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാറിൻെറ കർഷകമാരണ ബില്ലുകൾക്കെതിരായി രാജ്യവ്യാപകമായി ഉയർന്നുവരുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ പച്ചക്കറി വിളവെടുപ്പ്. കാങ്കോൽ ആലക്കാട്ടെ ജൈവകർഷകൻ എം.പി. കുഞ്ഞികൃഷ്ണ​ൻെറ പച്ചക്കറി വിളവെടുപ്പാണ് പ്രതിഷേധത്തി​ൻെറയും പ്രതിരോധത്തി​ൻെറയും അടയാളപ്പെടുത്തലായത്. ഉൽപന്നങ്ങൾ വെറുതെ കൊടുക്കേണ്ടിവന്നാലും ഇടനിലക്കാർക്ക് ലാഭം കൊയ്യാൻ അനുവദിക്കില്ലെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. അതുകൊണ്ട് പൊതുവിപണി തേടും. ഇതു പൊരുതുന്ന കർഷകർക്കുള്ള പിന്തുണയാണ് -അദ്ദേഹം പറഞ്ഞു. കാനായി കാനത്തിനു സമീപം ചെങ്കൽ പാറയിൽ ഇതു മൂന്നാം തവണയാണ് വെള്ളരിവിളവെടുക്കുന്നത്. കഴിഞ്ഞ തവണ സർക്കാർ നിർദേശപ്രകാരം കാങ്കോൽ സർവിസ് സഹകരണ ബാങ്ക് തുടങ്ങിയ ഓണച്ചന്തയിലേക്കാണ് പച്ചക്കറികൾ നൽകിയത്. ഇത്തവണ തിങ്കളാഴ്​ച മുതൽ പയ്യന്നൂർ പൊലീസ് സ്​റ്റേഷന് പിറകിൽ ആരംഭിക്കുന്ന ജൈവകർഷകരുടെ സ്ഥിരം ജൈവ കടയിലേക്കാണ് നൽകുന്നത്. കാനായി കാനത്തിനു മുകളിൽ കൊത്തിയൊഴിഞ്ഞ ചെങ്കൽപണ വിലയ്​ക്കു വാങ്ങി മണ്ണുനികത്തിയാണ് കുഞ്ഞികൃഷ്ണൻ കൃഷിയിറക്കിയത്. പച്ചക്കറിക്ക് പുറമെ നെല്ലും, നാട്ടുമാവുകളും പ്ലാവും തുടങ്ങി നിരവധി ഇനങ്ങളാണ് വെള്ളം കെട്ടിനിന്ന് അപകട കുഴികളായ പാറമടയിൽ കൃഷി ചെയ്തത്. എല്ലാം നല്ല വിളവും നൽകി. പാറമടയിലെ കൃഷിയെ പലരും പരിഹസി​െച്ചങ്കിലും കുഞ്ഞികൃഷ്ണ​ൻെറ നിശ്ചയദാർഢ്യത്തിനും കാർഷിക മനസ്സിനും മുന്നിൽ പരിഹാസവാക്കുകൾ തോറ്റു പിൻവാങ്ങുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story