Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ പരിശീലനം നാളെ

text_fields
bookmark_border
കണ്ണൂർ: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതുതായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക്​ നിയമന ഉത്തരവ് ലഭിച്ച പ്രിസൈഡിങ്​ ഓഫിസര്‍മാര്‍ക്കും ഫസ്​റ്റ്​ പോളിങ്​ ഓഫിസര്‍മാര്‍ക്കുമുള്ള പരിശീലനം തിങ്കളാഴ്​ച രാവിലെ 10ന്​ നടക്കും. ഗ്രാമപഞ്ചായത്ത് തലത്തില്‍ നിയമിക്കപ്പെട്ടവര്‍ക്ക് അതത് ബ്ലോക്ക് കേന്ദ്രങ്ങളിലും കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി തലങ്ങളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് കണ്ണൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ജൂബിലി ഹാളിലുമാണ് പരിശീലനം. നിയമന ഉത്തരവ് ലഭിച്ച മുഴുവന്‍ പേരും ഉത്തരവില്‍ പറഞ്ഞതുപ്രകാരം പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്​ടര്‍ അറിയിച്ചു. ജില്ലയില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്നുവരെ നടന്ന പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന ഉദ്യോഗസ്ഥരും തിങ്കളാഴ്​ച നടക്കുന്ന ക്ലാസില്‍ പങ്കെടുക്കണം. വീഴ്​ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കലക്​ടര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story