Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ്​ നിർമാണത്തിൽ...

റോഡ്​ നിർമാണത്തിൽ പരാതി; ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു

text_fields
bookmark_border
ചെറുപുഴ: കിഫ്ബി പദ്ധതിയിലുൾപെടുത്തി നവീകരണ പ്രവൃത്തി നടത്തുന്ന മഞ്ഞക്കാട്-തിരുമേനി- മുതുവം റോഡ്​ നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടുണ്ടെന്ന പരാതിയെത്തുടര്‍ന്ന്​ അന്വേഷണം നടത്താന്‍ കിഫ്ബിക്കു കീഴിലെ കെ.ആര്‍.എഫ്.ബിയുടെ പ്രോജക്ട് എന്‍ജിനീയര്‍ ആൻറണി ജോസഫ് സ്ഥലത്തെത്തി പരിശോധന നടത്തി. 23 കോടിയോളം രൂപ ചെലവില്‍ നവീകരിക്കുന്ന റോഡി​ൻെറ ടാറിങ്ങിലും ഓവുചാല്‍ നിര്‍മാണത്തിലും ക്രമക്കേടുണ്ടെന്നാണ് പരാതി. വിവിധ രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരികള്‍ എന്നിവരില്‍ നിന്ന്​ അധികൃതര്‍ പരാതികള്‍ ചോദിച്ചറിഞ്ഞു. തിരുമേനി ടൗണില്‍ അശാസ്ത്രീയമായി നിര്‍മിച്ച ഓവുചാലി​ൻെറ ഉയര്‍ന്ന ഭാഗം പൊളിച്ചുനീക്കാന്‍ കരാറുകാര്‍ക്കു നിർദേശം നല്‍കി. ഓവുചാലി​ൻെറ ഉയര്‍ന്ന ഭാഗം പൊളിച്ചു നീക്കിയതിനുശേഷം ടാറിങ് പ്രവൃത്തി ആരംഭിക്കാനും ധാരണയായി. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി വില്‍സണ്‍ ഇടക്കര, വിവിധ രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.എം. ഷാജി, ജോസഫ് മുള്ളന്‍മട, കാവാലം തങ്കച്ചന്‍, വി.പി. സെബാസ്​റ്റ്യന്‍ എന്നിവര്‍ അധികൃതരുമായി ചര്‍ച്ച നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story