Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭാര്യാമാതാവിനെ...

ഭാര്യാമാതാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
തളിപ്പറമ്പ്: തളിപ്പറമ്പിൽ ഭാര്യമാതാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്​റ്റിൽ. കുറ്റിക്കോലിലെ കക്കോട്ടകത്ത് ഹൗസിൽ മുഹമ്മദ് റാഷിദി (23)നെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ്​കുമാർ അറസ്​റ്റ് ചെയ്​തത്. ലഹരിക്ക് അടിമയായ റാഷിദ് ഭാര്യമാതാവായ ഞാറ്റുവയലിലെ അസ്​മയെ തലക്കടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ദിവസമാണ് ഭാര്യ റംസീനയുടെ ഞാറ്റുവയലിലെ വീട്ടിലെത്തി ഇയാൾ ആക്രമണം നടത്തിയത്. വീടി‍ൻെറ ജനൽ ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്​തു. അസ്​മയുടെ പരാതിയിൽ കേസെടുത്തതറിഞ്ഞ് റാഷിദ് വീടിന് തീവെക്കാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു. ഇയാൾ വീടിന് തീവെക്കാൻ മണ്ണെണ്ണ ശേഖരിച്ചിരുന്നെന്ന വിവരം അറിഞ്ഞ് എസ്.ഐ പി.സി. സഞ്ജയ്​കുമാറി‍ൻെറ നേതൃത്വത്തിൽ വീട്ടിലെത്തി പിടികൂടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story