നവജാത ശിശുക്കൾക്ക് 48 മണിക്കൂറിനകം ശ്രവണ പരിശോധന കണ്ണൂർ: ജില്ലയെ ശിശുശ്രവണ സൗഹൃദ (ഹിയറിങ് ഫ്രണ്ട്‌ലി) ജില്ലയായി പ്രഖ്യാപിച്ചു. ജില്ലയിൽ പ്രസവം നടക്കുന്ന മുഴുവൻ സർക്കാർ-സ്വകാര്യ ആശുപത്രികളിലും നവജാതശിശുക്കൾക്ക് 48 മണിക്കൂറിനകം ശ്രവണ പരിശോധന നടത്താനുള്ള പദ്ധതിയാണിത്. ശിശുരോഗ വിദഗ്ധരുടെ ദേശീയ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി) സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം കലക്ടർ ടി.വി. സുഭാഷ് നിർവഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. നാരായണ നായ്ക്, ഐ.എ.പി പ്രസിഡൻറ് ഡോ. പത്മനാഭ ഷേണായ് എന്നിവർ സംസാരിച്ചു. ജനിച്ച 48 മണിക്കൂറിനുള്ളിൽ നവജാത ശിശുക്കൾക്ക് ഓട്ടോ അക്യുസ്റ്റിക് എമിഷൻ എന്ന സ്ക്രീനിങ് ശ്രവണ പരിശോധന നടത്തും. ആധുനിക സാങ്കേതിക വിദ്യയുടെ സഹകരണത്തോടെ കേൾവി വൈകല്യം തുടക്കത്തിലേ കണ്ടെത്തുകയാണ് ലക്ഷ്യം. നവജാത ശിശുക്കളിലെ ശ്രവണ വൈകല്യങ്ങളെ നേരത്തേ തന്നെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി, വൈകല്യങ്ങളെ ശാസ്ത്രീയമായി കണ്ടെത്താനും ഇല്ലാതാക്കാനും സാധിക്കും. മൂന്ന് മാസമായി ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നൽകിയ വിദഗ്ധ പരിശീലനത്തിൻെറ ഭാഗമായി ജില്ലയിലെ മുഴുവൻ സർക്കാർ -സ്വകാര്യ ആശുപത്രികളിലെ വിദഗ്ധർക്കും നഴ്സിങ് മേഖലയിലുള്ളവർക്കും ഇതിനായുള്ള പ്രത്യേക പരിശീലനങ്ങൾ നടത്തിവരുന്നുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2020 12:01 AM GMT Updated On
date_range 2020-12-05T05:31:14+05:30കണ്ണൂർ ഇനി ശിശുശ്രവണ സൗഹൃദ ജില്ല
text_fieldsNext Story