Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹോമിയോ എൻട്രൻസ്:...

ഹോമിയോ എൻട്രൻസ്: ഇരിട്ടി സ്വദേശിനിക്ക് ഒന്നാം റാങ്ക്

text_fields
bookmark_border
ഹോമിയോ എൻട്രൻസ്: ഇരിട്ടി സ്വദേശിനിക്ക് ഒന്നാം റാങ്ക്
cancel
ഇരിട്ടി: അഖിലേന്ത്യ ഹോമിയോ പി.ജി മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഇരിട്ടി സ്വദേശിനി കേരളത്തിൽ ഒന്നാമത്. ഇരിട്ടി നേരംപോക്കിലെ ഡോ. ബി.ജി. ബിജിത മണ്ഡേലാണ് ദേശീയ തലത്തിൽ അഞ്ചാം റാങ്കും കേരളത്തിൽ ഒന്നാമതും എത്തിയത്. അഖിലേന്ത്യ തലത്തിൽ ഒ.ബി.സി വിഭാഗത്തിൽ ബിജിതക്കു തന്നെയാണ് ഒന്നാം റാങ്ക്. റിട്ട. ഹോമിയോ മെഡിക്കൽ ഓഫിസർ ഇരിട്ടി നേരംപോക്കിലെ ഡോ. മണ്ഡേലി​ൻെറയും ഡോ. ഗീത ദേവി മണ്ഡേലി​ൻെറയും മകളാണ്. ബി.എച്ച്.എം.എസ് അവസാന വർഷ പരീക്ഷയിലും ബിജിതക്കായിരുന്നു ഒന്നാം റാങ്ക്. കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളജിൽ പി.ജിക്ക് ചേരാനാണ് തീരുമാനമെന്ന് ബിജിത പറഞ്ഞു. ബിജിതയുടെ സഹോദരി ഡോ. ഷാലിനി മണ്ഡേലും പി.ജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിരുന്നു. വർഷങ്ങൾക്കു മുമ്പ്​ പശ്ചിമബംഗാളിലെ 24 പർഗാനാസ് ജില്ലയിൽനിന്നാണ് മണ്ഡേലും കുടുംബവും ഇരിട്ടിയിൽ താമസമാക്കിയത്.
Show Full Article
TAGS:
Next Story