Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശകുന്തളയുടെ വീട്ടിലെ...

ശകുന്തളയുടെ വീട്ടിലെ ബള്‍ബുകള്‍ വീണ്ടും തെളിഞ്ഞു

text_fields
bookmark_border
madhyama impact slug മൂന്നു കൊല്ലം മുമ്പ് വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു കേളകം: മൂന്നുവര്‍ഷമായി 'പ്ലാവിൽ' ഉള്ള വൈദ്യുതി മീറ്ററിന് വാടക നല്‍കിയിരുന്ന ശകുന്തളക്ക് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചുനല്‍കി. 2017ൽ മഴക്കാലത്ത് മുറ്റത്തെ കൂറ്റൻ മരം കടപുഴകിയാണ് കേളകം പഞ്ചായത്തിലെ പാറത്തോട് സ്വദേശി പള്ളിക്കക്കോണം ശകുന്തളയുടെ വീടി​ൻെറ മുൻഭാഗം തകർന്നത്. വൈദ്യതി മീറ്റർ ഈ ഭാഗത്തായാണ് സ്ഥാപിച്ചിരുന്നത്. ഭിത്തി തകർന്നതോടെ കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ച് സമീപത്തെ പ്ലാവിൽ കെട്ടിവെച്ചു. തുടർന്ന് വയറിങ്​ മാറ്റി മീറ്റർ മാറ്റിസ്ഥാപിക്കാൻ ബോർഡും സ്ഥാപിച്ച് ശകുന്തള കാത്തിരിപ്പായി. മൂന്നുവർഷവും മുടങ്ങാതെ വൈദ്യുതി ബിൽ വന്നെങ്കിലും കണക്​ഷൻ മാറ്റി നൽകാൻ ആരുമെത്തിയില്ല. മണ്ണണ്ണ വിളക്കി​ൻെറ വെളിച്ചത്തിലായിരുന്നു ജീവിതമെന്ന് ശകുന്തള പറഞ്ഞു. ശകുന്തളയുടെ ദുരവസ്ഥയെക്കുറിച്ച്​ കഴിഞ്ഞദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട അധികൃതർ വെള്ളിയാഴ്​ച രാവിലെ വൈദ്യുതി കണക്​ഷൻ പുനഃസ്ഥാപിച്ച് നൽകി. കേളകം കെ.എസ്.ഇ.ബി അസി. എൻജിനീയര്‍ ശ്രീകുമാറി​ൻെറ നേതൃത്വത്തിലാണ്​ കണക്​ഷൻ പുനഃസ്ഥാപിച്ചത്. വർഷങ്ങളായി വൈദ്യുതിയില്ലാതെ ഇരുളിൽ കഴിഞ്ഞ ശകുന്തളയിപ്പോൾ വൈദ്യുതി കിട്ടിയതി​ൻെറ സന്തോഷത്തിലാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story