Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജോർജുകുട്ടി...

ജോർജുകുട്ടി ഇരുമ്പുകുഴിക്ക് നാടി​െൻറ അന്ത്യാഞ്ജലി

text_fields
bookmark_border
ജോർജുകുട്ടി ഇരുമ്പുകുഴിക്ക് നാടി​ൻെറ അന്ത്യാഞ്ജലി പേരാവൂര്‍: ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ല സെക്രട്ടറിയുമായിരുന്ന ജോർജുകുട്ടി ഇരുമ്പുകുഴിക്ക് നാടി​ൻെറ അന്ത്യാഞ്ജലി. ബുധനാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ച അദ്ദേഹത്തി​ൻെറ ഭൗതികശരീരം നിടുപുറംചാല്‍ സൻെറ്​ സെബാസ്​റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. നൂറുകണക്കിനാളുകൾ അന്തിമോപചാരം അര്‍പ്പിക്കാനായി നിടുപുറംചാലിലെ അദ്ദേഹത്തി​ൻെറ വസതിയിലെത്തി. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ചത്തെ പ്രചാരണ പരിപാടികള്‍ കഴിഞ്ഞ്​ വീട്ടിലെത്തിയപ്പോൾ ദേഹാസ്വാസ്​ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെ 10 ഓടെ നിടുപുറംചാൽ സൻെറ്​ സെബാസ്​റ്റ്യന്‍സ് പള്ളി വികാരി ഫാ.തോമസ് പതിക്കലി​ൻെറ നേതൃത്വത്തില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷമാണ്​ മൃതദേഹം സംസ്‌കരിച്ചത്. സണ്ണി ജോസഫ് എം.എല്‍.എ, മമ്പറം ദിവാകരന്‍, പി.ടി. ജോസ്, ബിനോയ് കുര്യന്‍, കൂട്ട ജയപ്രകാശ്, പൈലി വാത്യാട്ട്, ജോയി കൊന്നയ്ക്കല്‍, കെ.കെ. രാജന്‍, പി. പുരുഷോത്തമന്‍, എം. രാജന്‍, അജയന്‍ പായം, കെ.വി. അജി, കെ.ജെ. ജോസഫ്, കെ.എ. ഫിലിപ്പ്, മാത്യു കുന്നപ്പള്ളി തുടങ്ങിയവർ അന്തിമോപചാരമര്‍പ്പിക്കാന്‍ വീട്ടിലെത്തി.
Show Full Article
TAGS:
Next Story