Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഴിയൂരിൽ അനധികൃത...

അഴിയൂരിൽ അനധികൃത കച്ചവടക്കാർക്കെതിരെ നടപടി

text_fields
bookmark_border
മാഹി: അനുമതി ഇല്ലാതെ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ നടപടിയുമായി അഴിയൂർ പഞ്ചായത്ത്. ഇതി​ൻെറ ഭാഗമായി ബുധനാഴ്​ച വൈകീട്ട് ചോമ്പാൽ പൊലീസി​ൻെറ സഹായത്തോടെ സ്ക്വാഡ് പ്രവർത്തനം തുടങ്ങി. മോന്താൽ പാലത്തിന് സമീപത്ത് അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന താൽക്കാലിക പച്ചക്കറിക്കട അടച്ചുപൂട്ടാൻ ഉടമക്ക് നോട്ടീസ് നൽകി. കുഞ്ഞിപ്പള്ളിക്ക് സമീപം അനധികൃതമായി പ്രവർത്തിക്കുന്ന തുണിക്കടയും ലോട്ടറി കച്ചവടവും അടപ്പിച്ചു. റോഡ് അരികിലെ അത്തർ കച്ചവടം നീക്കംചെയ്​തു. അണ്ടിക്കമ്പനി പരിസരം, ഓവർ ബ്രിഡ്​ജ് പരിസരം, ചുങ്കം, മുക്കാളി എന്നിവിടങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് പഴവർഗങ്ങൾ വിൽക്കുന്നത് തടയുകയും വണ്ടി നമ്പർ രേഖപ്പെടുത്തി താക്കീത് നൽകുകയും ചെയ്​തു. തുടർന്നും പ്രസ്​തുത വാഹനത്തിൽ വിൽപന നടത്തുകയാണെങ്കിൽ കേസ് എടുക്കുമെന്നും അറിയിച്ചു. അനധികൃത തട്ടുകട ഉൾപ്പെടെ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലും തുടർ പരിശോധന നടത്തി നടപടി സ്വീകരിക്കും. ഇതിനുപുറമെ ഭക്ഷ്യ സുരക്ഷ വകുപ്പി​ൻെറ സഹായത്തോടെ അടുത്ത ദിവസങ്ങളിൽ രാത്രികാല പരിശോധനയും നടത്തുമെന്ന് പരിശോധന സംഘം അറിയിച്ചു. സ്ക്വാഡ് പ്രവർത്തനത്തിന് പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, സിവിൽ പൊലീസ് ഓഫിസർ രാജിവൻ, പഞ്ചായത്ത് സെക്​ഷൻ ക്ലാർക്ക് സി.എച്ച്. മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story