Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഞ്ച്​ പ്രശ്‌നസാധ്യത...

അഞ്ച്​ പ്രശ്‌നസാധ്യത ബൂത്തുകളില്‍ വെബ്കാസ്​റ്റിങ്​

text_fields
bookmark_border
കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 785 ബൂത്തുകളില്‍ വെബ്കാസ്​റ്റ്​ സംവിധാനം ഏര്‍പ്പെടുത്തും. പ്രശ്‌ന സാധ്യത ബൂത്തുകളായി പൊലീസ് നല്‍കിയ പട്ടികയനുസരിച്ച് തെരഞ്ഞെടുപ്പ് കമീഷ​ൻെറ തീരുമാനപ്രകാരമാണിത്. എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി. മുഹമ്മദ് ഷെഫീഖ് നോഡല്‍ ഓഫിസറായ ടീമിനാണ് വെബ്കാസ്​റ്റി​ൻെറ ചുമതല. കെല്‍ട്രോണ്‍, ഐ.ടി സെല്‍, ഐ.കെ.എം എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് വെബ്കാസ്​റ്റ്​ ഒരുക്കുക. വെബ്കാസ്​റ്റിങ്ങിന് പുറമെ റിട്ടേണിങ്​ ഓഫിസര്‍മാര്‍, പൊലീസ് എന്നിവരുടെ റിപ്പോര്‍ട്ടി​ൻെറ അടിസ്ഥാനത്തില്‍ ആവശ്യമുള്ള മറ്റ് ബൂത്തുകളില്‍ വിഡിയോ കവറേജ് സംവിധാനവും ഏര്‍പ്പെടുത്തും. ഇക്കാര്യത്തില്‍ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ പരിശോധിച്ച് തീരുമാനമെടുക്കും. രാഷ്​ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടാല്‍ അവരുടെ ചെലവില്‍ വിഡിയോ കവറേജിനുള്ള സൗകര്യവും ഒരുക്കും. 3700 രൂപയാണ് ഇതിനായി അടക്കേണ്ടത്. ഈ തുക കലക്ടറുടെ പേരില്‍ ഡിമാൻഡ്​​ ഡ്രാഫ്റ്റായി കലക്ടറേറ്റില്‍ അടക്കണം. വിഡിയോ കവറേജിനുള്ള അപേക്ഷ ഡിസംബര്‍ അഞ്ച് വരെ സ്വീകരിക്കും. വോട്ടെടുപ്പ് ദിവസം രാവിലെ അഞ്ച് മുതല്‍ വൈകീട്ട് വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയാണ് വെബ്കാസ്​റ്റ്​ ചെയ്യുക. വിഷ്വലുകള്‍ ഹാര്‍ഡ് ഡിസ്‌ക്കില്‍ റെക്കോഡ്​ ചെയ്യും. ശാരീരിക അവശതയുള്ളവര്‍ക്ക് വോട്ട് ചെയ്യാൻ പ്രത്യേക സംവിധാനം കണ്ണൂർ: അന്ധതയോ ശാരീരിക അവശതയോ ഉള്ള സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ല കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. സമ്മതിദായകന് ഇലക്ട്രോണിക് വോട്ടിങ്​ മെഷീനിലെ ബാലറ്റ് ബട്ടനോട് ചേര്‍ന്നുള്ള ചിഹ്നം തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുന്നതിനുള്ള ബട്ടണ്‍ അമര്‍ത്തുന്നതിനോ മെഷീനിലെ ബാലറ്റ് ബട്ടണോട് ചേര്‍ന്നുള്ള ബ്രെയിലി സ്പര്‍ശിച്ച് വോട്ട് ചെയ്യുന്നതിനോ പരസഹായമില്ലാതെ കഴിയില്ലെന്ന് പ്രിസൈഡിങ്​ ഓഫിസര്‍ക്ക്​ ബോധ്യപ്പെട്ടാല്‍ 18 വയസ്സില്‍ കുറയാത്ത പ്രായമുള്ള സഹായിയെ വോട്ട് രേഖപ്പെടുത്താനുള്ള മുറിയിലേക്ക് ഒപ്പം കൊണ്ടുപോകാന്‍ അനുവദിക്കാം. എന്നാല്‍, ഇതിനായി സ്ഥാനാര്‍ഥിയെയോ പോളിങ്​ ഏജൻറിനെയോ അനുവദിക്കാന്‍ പാടില്ല. സമ്മതിദായകനുവേണ്ടി രേഖപ്പെടുത്തിയ വോട്ടി​ൻെറ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കാമെന്നും അന്നേ ദിവസം മറ്റു പോളിങ്​ സ്​റ്റേഷനില്‍ മറ്റേതെങ്കിലും സമ്മതിദായക​ൻെറ സഹായിയായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും സഹായിയില്‍നിന്ന് നിര്‍ദിഷ്​ട ഫോറത്തില്‍ എഴുതിവാങ്ങണം. ശാരീരിക അവശത ഉള്ളവരെ ക്യൂവില്‍ നിര്‍ത്താതെ പോളിങ്​ സ്​റ്റേഷനിലേക്ക് പ്രവേശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ദൃശ്യ ശ്രാവ്യ പരസ്യത്തിന്​ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സ്ഥാനാര്‍ഥികള്‍ അവരുടെ ശബ്​ദ സന്ദേശം പരസ്യമായി ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍, ബി.എസ്.എന്‍.എല്‍ എന്നിവയിലൂടെ നല്‍കുന്നതിന് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് അതത് ഏജന്‍സികളില്‍ ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടു. പരസ്യത്തി​ൻെറ ഉള്ളടക്കം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story