Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാസ്​കില്ല, സാമൂഹിക...

മാസ്​കില്ല, സാമൂഹിക അകലവുമില്ല; തൊഴിൽ മേഖലയിലെ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറക്കുന്നു

text_fields
bookmark_border
സ്വന്തം ലേഖകൻ തലശ്ശേരി: കോവിഡ് രോഗപ്രതിരോധത്തിന് കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പി‍ൻെറ കർശന നിർദേശം. എന്നാൽ, തൊഴിൽ മേഖലയിൽ ഇൗ അറിയിപ്പ് പാടെ അവഗണിക്കപ്പെടുകയാണ്. നഗരത്തിൽ ജോലി തേടിയെത്തുന്ന കൂലിത്തൊഴിലാളികൾ പോലും ഇതിൽനിന്ന് ഭിന്നമല്ല. തലശ്ശേരി റെയിൽവേ സ്​റ്റേഷനും ഫൂട് ഒാവർ ബ്രിഡ്​ജിനും സമീപത്തെ ടി.സി മുക്കിൽ അതിരാവിലെയുള്ള പതിവുകാഴ്​ചയുടെ നേർസാക്ഷ്യമാണ് ചിത്രത്തിൽ. ഇതര സംസ്ഥാനക്കാരാണ് ഇവരിലധികവും. ജോലിക്കായി കാത്തിരിക്കുന്ന ഇവരിൽ പലരും മാസ്​ക് പോലും നേരാംവണ്ണം ധരിക്കാറില്ല. ചിലർ മാസ്​ക്കൊന്നുമില്ലാതെ പരസ്യമായി പുകവലിക്കുന്നു. മറ്റു ചിലർ മുറുക്കിത്തുപ്പുന്നു. സാമൂഹിക അകലം പോലും ഇവർ മറന്നിരിക്കുന്നു. ഒരുഭാഗത്ത് കോവിഡിനെതിരെ കടുത്ത ജാഗ്രതയും മാസ്​ക്​ ധരിക്കാത്തവരെ ഓടിപ്പിടിക്കുകയും ചെയ്യുമ്പോൾ ടി.സി മുക്കിൽ കൂട്ടംകൂടി നിൽക്കുന്ന അതിഥി തൊഴിലാളികൾക്ക് എന്തുമാകാമെന്ന സമീപനം രോഗവ്യാപനത്തിന് കൂടുതൽ ആക്കം കൂട്ടുകയാണ്. രാവിലെ ആറര മുതലാണ് കൂലിത്തൊഴിലാളികൾ ഇവിടെ സംഘടിച്ചെത്തുന്നത്. നൂറുകണക്കിന് വരുന്ന തൊഴിലാളികൾ അകലം പോലും പാലിക്കാതെയാണ് ജോലിക്കായുളള ഉൗഴവും കാത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം ഇവർ തീർത്തും അവഗണിക്കുകയാണ്. വയോധികരായ തൊഴിലാളികൾ ഉൾപ്പെടെ പല ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന തൊഴിലാളികൾ മാസ്​ക് ധരിക്കാതെ കൂട്ടംകൂടി നിൽക്കുന്നതും ശബ്​ദത്തിൽ സംസാരിക്കുന്നതും പതിവു കാഴ്​ചയാണ്. പാൻ മസാലകളും നിരോധിച്ച പുകയിലകളും മുറുക്കി വഴിനീളെ പരസ്യമായും അലക്ഷ്യമായും തുപ്പുന്നതും ഇവരിൽ ചിലർ ശീലമാക്കിയിരിക്കുന്നു. ജില്ലയുടെ പല ഭാഗത്തേക്കും തൊഴിലാളിക ളെ ആവശ്യക്കാർ വന്ന് ജോലി സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ് പതിവ്. ഇങ്ങനെ പോകുന്ന തൊഴിലാളികൾ പല വീടുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുകയും അവിടങ്ങളിലുള്ളവരുമായി സമ്പർക്കത്തിലാവുകയും ചെയ്യുന്നു. ഇതുകാരണം പലയിടത്തും രോഗവ്യാപനമുള്ളതായി വിവരമുണ്ട്. ജോലിസ്​ഥലങ്ങളിൽ ഇത്തരം തൊഴിലാളികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാറില്ല. വീട്, കെട്ടിടം, റോഡ്, പാലം നിർമാണങ്ങളിലും മറ്റും ഏർപ്പെടുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കോവിഡ് ബോധവത്കരണം കാര്യക്ഷമമാക്കണമെന്നാണ് പൊതുസംസാരം.
Show Full Article
TAGS:
Next Story