Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവലതുതാഴ്​വരയായി...

വലതുതാഴ്​വരയായി ഉദയഗിരി

text_fields
bookmark_border
ആലക്കോട്: കുടക് മലനിരകളോട് ചേർന്നുകിടക്കുന്ന, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ ആലക്കോട്‌ ബ്ലോക്ക് പരിധിയിപെടുന്ന ഉദയഗിരി പഞ്ചായത്ത് എന്നും വലതുപക്ഷത്ത്​ മാത്രമാണ് നിലയുറപ്പിച്ചിരുന്നത്. 15 വാർഡുകളുള്ള പഞ്ചായത്തി​ൻെറ വടക്ക് ചെറുപുഴ പഞ്ചായത്തും കിഴക്ക് കർണാടക വനവും തെക്കും പടിഞ്ഞാറും ആലക്കോട് പഞ്ചായത്തുമായി അതിരുകൾ പങ്കിടുന്നു. കുടിയേറ്റക്കാരുടെ ശക്​തികേന്ദ്രം കൂടിയാണ് ഈ പഞ്ചായത്ത്. ഇവിടത്തെ പ്രധാന വിഷയം വികസന കാര്യങ്ങളും കാർഷിക മേഖലയുമാണ്. തിരുവിതാംകൂറിൽ നിന്ന് കുടിയേറിവന്ന കർഷകരാണ് ഇവിടെ കൂടുതലും. ഇക്കുറി യു.ഡി.എഫ് മുന്നണിയില്ലാതെ കോൺഗ്രസ്​ ഒറ്റക്കാണ്​ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസ്​ 15 സീറ്റിലും ഒറ്റക്കാണ്​ മത്സരിക്കുന്നത്. യു.ഡി.എഫിലെ ഘടക കക്ഷിയായ കേരള കോൺഗ്രസ് ഇടതുപക്ഷത്തേക്ക് പോയതാണ് കാരണം. മിനി മാത്യുവാണ് കഴിഞ്ഞ അഞ്ചു വർഷമായി പഞ്ചായത്ത് പ്രസിഡൻറ്​. ഇവർ വീണ്ടും ജനവിധി തേടുന്നുണ്ട്. വൺ ഇന്ത്യ വൺ പെൻഷൻ സ്​ഥാനാർഥികൾ 15 സീറ്റിലും മത്സരിക്കുന്നുണ്ട്​. ലീഗും ഏതാനും സീറ്റിൽ ഒറ്റക്ക്​ മത്സരിക്കുന്നുണ്ട്​. പഞ്ചായത്തിലെ വികസന മുരടിപ്പ്​ ചൂണ്ടിക്കാട്ടിയാണ്​ എൽ.ഡി.എഫ്​ തെരഞ്ഞെടുപ്പിനെ നേരിടുന്നത്​. കഴിഞ്ഞ തവണ യു.ഡി.എഫ്​ പക്ഷത്തായിരുന്ന കേരള കോൺഗ്രസ്​ (മാണി വിഭാഗം) ഇത്തവണ തങ്ങളുടെ പക്ഷത്തായത്​ മുതൽക്കൂട്ടായാണ്​ ഇടതുപക്ഷത്തി​ൻെറ കണക്കൂകൂട്ടൽ. ഒറ്റനോട്ടത്തിൽ വിസ്​തീർണം: 51 .84 ചതുരശ്ര കിലോമീറ്റർ ജനസംഖ്യ: 21432. ആകെ വോട്ടർമാർ: 14317. പുരുഷ വോട്ടർമാർ: 7284 സ്ത്രീ വോട്ടർമാർ: 70 33. കക്ഷിനില ആകെ വാർഡ്: 15 യു.ഡി.എഫ്​ -ഒമ്പത്​ കോൺഗ്രസ്: ഏഴ്​ കേരള കോൺഗ്രസ്: രണ്ട്​ എൽ.ഡി.എഫ്​ -അഞ്ച്​ സി.പി.എം: അഞ്ച്​ എൻ.ഡി.എ -ഒന്ന്​ ബി.ജെ.പി: ഒന്ന്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story