Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെറുകുന്ന്​ ജില്ല...

ചെറുകുന്ന്​ ജില്ല പഞ്ചായത്ത്​ ഡിവിഷൻ: ആത്​മവിശ്വാസത്തോടെ യു.ഡി.എഫ്; പിടിച്ചെടുക്കാൻ എൽ.ഡി.എഫ്​

text_fields
bookmark_border
പാപ്പിനിശ്ശേരി: യു.ഡി.എഫി​ൻെറ സിറ്റിങ്​ ഡിവിഷനാണ്​ ചെറുകുന്ന്​ ജില്ല പഞ്ചായത്ത്​ ഡിവിഷൻ. യു.ഡി.എഫി​ൻെറ ശക്​തികേന്ദ്രങ്ങൾ ചേർന്ന ഡിവിഷനിൽ യു.ഡി.എഫ്​ തികഞ്ഞ ആത്​മവിശ്വാസത്തിലാണ്​. അതുകൊണ്ടുതന്നെ ജനവിധിയിൽ അട്ടിമറിയൊന്നും യു.ഡി.എഫ്​ പ്രതീക്ഷിക്കുന്നില്ല. അതേസമയം ഡിവിഷൻ ഏതുവിധേനയും പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്​ എൽ.ഡി.എഫ്​. അതുകൊണ്ടാണ്​ എൽ.ഡി.എഫ്​ സ്വതന്ത്ര സ്​ഥാനാർഥിയെ തെരഞ്ഞെടുപ്പ്​ ഗോദയിൽ ഇറക്കിയത്​. എൽ.ഡി.എഫ്​ നേരത്തെ തുടങ്ങിയതും ചിട്ടയാർന്നതുമായ പ്രവർത്തനങ്ങൾക്കൊന്നും തങ്ങളുടെ അടിത്തറ ഇളക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തിലാണ്​ യു.ഡി.എഫ്​. പട്ടുവം, മാട്ടൂൽ, ചെറുകുന്ന്​ എന്നീ പഞ്ചായത്തുകൾ പൂർണമായും മാടായി പഞ്ചായത്തിലെ 20ൽ 14ഉം കണ്ണപുരം പഞ്ചായത്തിലെ 14ൽ മൂന്നും വാർഡുകൾ ചേർന്നതാണ്​ ചെറുകുന്നു ഡിവിഷൻ. പട്ടുവം, കണ്ണപുരം, ചെറുകുന്നു പഞ്ചായത്തുകൾ എൽ.ഡി.എഫി​ൻെറയും മാടായി, മാട്ടൂൽ എന്നിവ യു.ഡി.എഫി​ൻെറയും ഭരണത്തിലായിരുന്നു. മാടായി, മാട്ടൂൽ പഞ്ചായത്തുകൾ യു.ഡി.എഫിനും ലീഗിനും ശക്​തമായ വേരുകളുള്ള പഞ്ചായത്തുകളാണ്. പട്ടുവം, കണ്ണപുരം, ചെറുകുന്ന് എന്നീ പഞ്ചായത്തുകൾ ഇടതുപക്ഷമാണ് ഭരണം നടത്തുന്നുതെങ്കിലും യു.ഡി.എഫിന് കാര്യമായ വോട്ടുകളുള്ള പഞ്ചായത്തുകളുമാണ്. നിലവിൽ യു.ഡി.എഫിലെ അൻസാരി തില്ല​േങ്കരി (മുസ്​ലിം ലീഗ്​) കഴിഞ്ഞ തവണ 4109 വോട്ടിനാണ് ഐ.എൻ.എല്ലിലെ അഷറഫ്​ പുറവൂറിനെ പരാജയപ്പെടുത്തിയത്. അൻസാരി തില്ല​േങ്കരിക്ക്​ 24,154 ഉം അഷറഫ് പുറവൂരിന്​ 20,045ഉം ബി.ജെ.പി സ്​ഥാനാർഥി എം.കെ. മധുവിന്​ 3,385ഉം വോട്ടുകളുമാണ്​ കിട്ടിയത്​. ഇത്തവണ യു.ഡി.എഫ്​ ഡിവിഷൻ നിലനിർത്താൻ മാടായി പഞ്ചായത്ത്​ മുൻ പ്രസിഡൻറ്​ എസ്​.കെ. ആബിദ ടീച്ചറെയാണ്​ (36) രംഗത്തിറക്കിയിട്ടുള്ളത്​. ആബിദ ടീച്ചറുടെ ഭരണ രംഗത്തെ പരിചയവും ജനസമ്മതിയും വോട്ടായി മാറുമെന്നുള്ള ആത്മവിശ്വാസത്തിലാണ്​ യു.ഡി.എഫ്​. തളിപ്പറമ്പ് സർ സയ്യിദ്​ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമാണ്. എൽ.ഡി.എഫ്​ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന അഡ്വ. കുഞ്ഞായിഷയും (49) തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാണ്​ ജനവിധി തേടുന്നത്​. യു.ഡി.എഫിനു ജയിക്കാൻ ഉതകുംവിധം അശാസ്​ത്രീയമായാണ്​​ ഡിവിഷൻ രൂപവത്​കരിച്ചതെന്ന്​ കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ തന്നെ എൽ.ഡി.എഫ്​ ആരോപിച്ചിരുന്നു. ഇതോടെ കൈവിട്ട ജയം തിരിച്ചു പിടിക്കാനാണ്​ അഭിഭാഷകയിലൂടെ എൽ.ഡി.എഫ്​ ശ്രമം. സി.പി.എം കൈവേലി ബ്രാഞ്ച്​ അംഗവും ന്യൂനപക്ഷ വനിത സെൽ ജില്ല കമ്മിറ്റിയംഗവുമാണ്​. ബി.ജെ.പി സ്ഥാനാർഥി മിനി രാധാകൃഷ്ണൻ (36) ബി.ജെ.പി പയ്യന്നൂർ മണ്ഡലം സെക്രട്ടറി, ബി.ജെ.പി ജില്ല കമ്മിറ്റി അംഗം, മഹിള മോർച്ച കല്യാശ്ശേരി മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2010, 2015 വർഷങ്ങളിലെ തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്. ADV KUNJAYISHA PUTHALATHTH LDF JILLA PANCHAYATH DIVISION .... അഡ്വ. കുഞ്ഞായിഷ പുത്തലത്ത്​ എൽ.ഡി.എഫ്​ CHERUKUNNU ABITHA TEA CHER UDF JILLA PANCHAYATH DIVISION CHERUKUNNU എസ്.​കെ. ആബിദ യു.ഡി.എഫ്​ MINI RADHAKRISHNAN NDA JILA PANCHAYATH DIVISION CHERUKUNNU മിനി രാധാകൃഷ്​ണൻ എൻ.ഡി.എ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story