Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയു.ഡി.എഫിൽ...

യു.ഡി.എഫിൽ വിമതരില്ലെന്ന് നേതൃത്വം

text_fields
bookmark_border
പാനൂർ: വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വിളക്കോട്ടൂർ എട്ടാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് വേണുഗോപാൽ എറ്റുമ്മലാണ്. കൈപ്പത്തി അടയാളത്തിൽ മത്സരിക്കുന്ന അദ്ദേഹമാണ് യു.ഡി.എഫ് സ്ഥാനാർഥി. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന കുറുക്കൻകുന്നുമ്മൽ ബിന്ദുവിന് യു.ഡി.എഫ് പിന്തുണയുണ്ടെന്ന പ്രചാരണം തെറ്റാണ്. പാനൂർ നഗരസഭ പാലത്തായി ഏഴാം വാർഡിൽ ലീഗ് സ്ഥാനാർഥിയാണെന്ന് പറഞ്ഞ് ആയിഷ മഹമൂദ് പ്രചാരണം നടത്തുന്നുണ്ട്. പ്രസ്തുത സ്ഥാനാർഥിയുമായി മുസ്​ലിം ലീഗിനോ യു.ഡി.എഫിനോ ബന്ധമില്ല. സംസ്ഥാന യു.ഡി.എഫ് നിർദേശപ്രകാരം കഴിഞ്ഞ തവണത്തെ സ്ഥിതി നിലനിർത്തുകയാണ് ചെയ്തതെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ യു.ഡി.എഫ് കൂത്തുപറമ്പ് നിയോജകമണ്ഡലം ചെയർമാൻ പൊട്ടങ്കണ്ടി അബ്​ദുല്ല, കുനിയിൽ മുഹമ്മദ് കടവത്തൂർ, എം.പി. മോഹനൻ, കെ. ഇസ്മയിൽ മാസ്​റ്റർ എന്നിവർ പങ്കെടുത്തു
Show Full Article
TAGS:
Next Story