Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിയാരം പഞ്ചായത്ത് ...

പരിയാരം പഞ്ചായത്ത് പരിയാരത്ത്​ വിള്ളൽ വീഴ്​ത്താൻ യു.ഡി.എഫ്

text_fields
bookmark_border
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പരിധിയിൽ ഉൾപ്പെടുന്ന പരിയാരം ഗ്രാമപഞ്ചായത്ത് എന്നും ഇടതുപക്ഷത്തി​ൻെറ ശക്തികേന്ദ്രമാണ്. പരിയാരം, കുറ്റ്യേരി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പഞ്ചായത്താണിത്​. പഞ്ചായത്തി​ൻെറ അതിരുകൾ വടക്കുഭാഗത്ത് കടന്നപ്പള്ളി -പാണപ്പുഴ, ചപ്പാരപ്പടവ് പഞ്ചായത്തുകളും കിഴക്കുഭാഗത്ത് ചപ്പാരപ്പടവ്, കുറുമാത്തൂർ പഞ്ചായത്തുകളും തളിപ്പറമ്പ്​ നഗരസഭയും തെക്കുഭാഗത്ത് ഏഴോം, ചെറുതാഴം, കുറുമാത്തൂർ പഞ്ചായത്തുകളും തളിപ്പറമ്പ് നഗരസഭയും പടിഞ്ഞാറുഭാഗത്ത് ചെറുതാഴം, കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തുകളുമാണ്. 60 വർഷം പഴക്കമുള്ള പരിയാരം പഞ്ചായത്തിൽ ഇന്നോളം ഇടതുമുന്നണി മാത്രമാണ് ഭരണം കൈയാളിയത്. 18 വാർഡുള്ള ഇവിടെ നിലവിൽ 11ൽ ഇടതും ഏഴിൽ വലതുമാണ് വിജയിച്ചത്. എന്നാൽ, ജില്ലയിൽ തന്നെ മികച്ച നിലയിൽ യു.ഡി.എഫ് സംവിധാനം പ്രവർത്തിക്കുന്ന ഇവിടെ ഇത്തവണ ഭരണം നേടുമെന്ന് തന്നെയാണ് വലതി​ൻെറ പ്രതീക്ഷ. കഴിഞ്ഞതവണ ചെറിയ വോട്ടുകൾക്ക് തോറ്റ വാർഡുകൾ കൂടി പിടിച്ചെടുക്കുമെന്നാണ് യു.ഡി.എഫ് നേതൃത്വം അവകാശപ്പെടുന്നത്​. ഇടതു മുന്നണിയിൽ ഒരുസീറ്റിൽ സി.പി.ഐ മത്സരിക്കുമ്പോൾ ബാക്കി മുഴുവൻ വാർഡിലും സി.പി.എമ്മാണ് ജനവിധി തേടുന്നത്. യു.ഡി.എഫിൽ 11ൽ കോൺഗ്രസും ആറിൽ ലീഗും ഒരിടത്ത് സി.എം.പിയും മത്സരിക്കുന്നു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ നടത്തിയതിന് പരിയാരം ഗ്രാമപഞ്ചായത്തിന് ഇത്തവണ യുനെസ്കോ ചെയര്‍ പാർട്​ണര്‍ പദവി ലഭിച്ചിരുന്നു. ഇതടക്കം വികസന പ്രവർത്തനത്തിന് ഒരുപാട് അവാർഡുകൾ സ്വന്തമാക്കിയ പഞ്ചായത്തിൽ തുടർഭരണം ലഭിക്കുമെന്നാണ് എൽ.ഡി.എഫ് അവകാശവാദം. എന്നാൽ, 60 വർഷത്തെ ജനദ്രോഹ ഭരണം ജനങ്ങൾക്ക്​ മടുത്തുവെന്നാണ് യു.ഡി.എഫ് വാദം. അതുകൊണ്ടുതന്നെ ഇത്തവണ ജനങ്ങൾ മാറി ച്ചിന്തിക്കുമെന്നും പഞ്ചായത്ത് ഭരണം ലഭിക്കുക തന്നെ ചെയ്യുമെന്നും ഇവർ പറയുന്നു. 2015 വരെ യു.ഡി.എഫിന് പഞ്ചായത്തിൽ ഒന്നോ രണ്ടോ വാർഡുകൾ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് മികച്ച നേട്ടം കൈവരിച്ചു. ഇത്തവണ പരിയാരം വില്ലേജിലെ വാർഡുകൾക്ക് പുറമേ കുറ്റ്യേരി വില്ലേജിലെ ഏതാനും വാർഡുകൾ കൂടി ലഭിക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രം കരുതുന്നത്. താമര വിരിയിക്കാൻ എൻ.ഡി.എയിൽ നിന്ന് ബി.ജെ.പി 11 വാർഡുകളിലും എസ്.ഡി.പി.ഐ രണ്ട് വാർഡിലും മത്സരിക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ ...................................... സ്ഥാപിതം -1960 വിസ്തീർണം -54.77 ച. കിലോ മീ. ആകെ വോട്ടർമാർ - 28,347 പുരുഷൻ - 13,222 സ്ത്രീ- 15,125. നിലവിലെ കക്ഷിനില ....................................... ആകെ വാർഡുകൾ -18 എൽ.ഡി.എഫ് - 11 സി.പി.എം-11 യു.ഡി.എഫ് - ഏഴ് മുസ്‌ലിം ലീഗ് - നാല് കോൺഗ്രസ്- മൂന്ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story