പിടിച്ചെടുത്ത സാധനങ്ങൾ നഗരസഭ ഓഫിസ് വളപ്പിൽ തളിപ്പറമ്പ്: യുമായി നഗരസഭ ഉദ്യോഗസ്ഥർ. തളിപ്പറമ്പ് നഗരസഭ ആരോഗ്യ വിഭാഗം അധികൃതരാണ് അനധികൃത കച്ചവട സ്ഥാപനങ്ങൾ പൊളിച്ചുനീക്കിയത്. ലൈസൻസോ മറ്റു രേഖകളോ ഇല്ലാതെ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. താൽക്കാലിക ഷെഡിലും തട്ടുകടകളിലും നടത്തുന്ന മുഴുവൻ കച്ചവടങ്ങളും പൊളിച്ചുനീക്കി. കരിമ്പം താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രവർത്തിച്ചിരുന്ന മത്സ്യവിൽപന സ്റ്റാളുകളും ദേശീയപാതയോരത്ത് കുപ്പത്ത് പ്രവർത്തിക്കുന്ന തട്ടുകടകളും പൊളിച്ചുമാറ്റി. അനധികൃത കച്ചവടങ്ങൾക്കെതിരെ കർശന നടപടി തുടരാനാണ് തീരുമാനം. പിടിച്ചെടുത്ത മുഴുവൻ സാധനങ്ങളും ലോറിയിൽ കയറ്റി നഗരസഭ ഓഫിസ് കോമ്പൗണ്ടിലെത്തിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി.പി. കൃഷ്ണൻ, ജെ.എച്ച്.ഐമാരായ ബിജോ പി. ജോസഫ്, എസ്. അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2020 11:58 PM GMT Updated On
date_range 2020-12-03T05:28:52+05:30തളിപ്പറമ്പിലെ അനധികൃത കച്ചവടത്തിനെതിരെ നടപടി
text_fieldsNext Story