Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗ്രാൻറും സബ്​സിഡിയും...

ഗ്രാൻറും സബ്​സിഡിയും അനുവദിക്കണം -ഇന്ത്യന്‍ ക്രിസ്​റ്റ്യന്‍ സെക്യുലർ പാര്‍ട്ടി

text_fields
bookmark_border
ഇരിട്ടി: സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്ക് ഗ്രാൻറ്​​ അനുവദിക്കാനും പുണ്യനാടുകളിലേക്കുള്ള യാത്രക്ക് സബ്‌സിഡി അനുവദിക്കാനും സര്‍ക്കാര്‍ ഇടപെടണമെന്ന് ഇന്ത്യന്‍ ക്രിസ്​റ്റ്യന്‍ സെക്യുലർ പാര്‍ട്ടി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇരിട്ടിയില്‍ നടന്ന ജില്ല കമ്മിറ്റി രൂപവത്​കരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഭാരവാഹികള്‍. സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാറി​ൻെറ യു.പി.എസ്.സി, എസ്.എസ്‌.സി, റെയിൽവേ, ബാങ്കിങ്​ സര്‍വിസില്‍ ഉൾപ്പെടെ ലഭിക്കേണ്ട ഇ.ഡബ്ല്യു.എസ് സര്‍ട്ടിഫിക്കറ്റ് സംസ്ഥാനത്ത് ഉദ്യോഗസ്ഥ ലോബി നിക്ഷേധിക്കുകയാണെന്നും ഭാരവാഹികള്‍ ആരോപിച്ചു. ഇരിട്ടിയില്‍ ജില്ല കമ്മിറ്റി ഓഫിസ് തുറന്നു. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സണ്ണി തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജേക്കബ് തോമസ്, ജേക്കബ് പുതുപ്പള്ളി, ബിജു കല്ലുപുരയില്‍, ജില്ല പ്രസിഡൻറ്​ ജോസ് കൊട്ടിയൂര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story