Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൂട്ടുപുഴ പാലം...

കൂട്ടുപുഴ പാലം നിര്‍മാണം അനിശ്ചിതത്വത്തില്‍

text_fields
bookmark_border
മാക്കൂട്ടം ബ്രഹ്മഗിരി വൈല്‍ഡ് ലൈഫ് വിഭാഗം 2017ലാണ് പുതിയ പാലത്തി‍ൻെറ നിര്‍മാണം തടഞ്ഞത് ഇരിട്ടി: കൂട്ടുപുഴ പാലം പ്രവൃത്തി ആരംഭിക്കുന്നതിലെ അനിശ്ചിതത്വം നീങ്ങിയിട്ടും നിർമാണം പുനരാരംഭിച്ചില്ല. ആറ് മാസം മുമ്പ് നിര്‍മാണത്തിന് അനുമതി നല്‍കി നാഷനല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗ തീരുമാനം അംഗീകരിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. വൈല്‍ഡ് ലൈഫ് ബോര്‍ഡി‍ൻെറ നിർദേശപ്രകാരം കര്‍ണാടക വനം വകുപ്പിന് അടക്കേണ്ട 10 ലക്ഷം അടച്ചെങ്കിലും മറ്റ് നടപടികള്‍ എല്ലാം വൈകുകയാണ്. നിര്‍മാണം തടസ്സപ്പെട്ടപ്പോള്‍ പ്രതിഷേധങ്ങളും മറ്റുമായി രംഗത്തിറങ്ങിയവരും അധികൃതരും ഇപ്പോള്‍ ഉറങ്ങിയ മട്ടാണ്. പാലം നിര്‍മാണസമയത്ത് വനം നശിപ്പിക്കില്ലെന്നും സിമൻറും കല്ലുമൊന്നും വനമേഖലയില്‍ ഉപേക്ഷിക്കില്ലെന്നുമുള്ള കരാര്‍ കെ.എസ്.ടി.പി കര്‍ണാടക വനം വകുപ്പിന് നല്‍കിയിരുന്നു. ഇത് അംഗീകരിച്ച് കര്‍ണാടക പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഉത്തരവ് നല്‍കാന്‍ വൈകുന്നതാണ് നിര്‍മാണം വൈകാൻ കാരണമെന്ന്​ കെ.എസ്.ടി.പി അധികൃതര്‍ പറഞ്ഞു. 2017 ഡിസംബര്‍ 27നാണ് തലശ്ശേരി - വളവുപാറ അന്തര്‍ സംസ്ഥാന പാതയുടെ നവീകരണത്തി‍ൻെറ ഭാഗമായി കൂട്ടുപുഴയില്‍ പുതിയ പാലത്തി‍ൻെറ നിര്‍മാണം മാക്കൂട്ടം ബ്രഹ്മഗിരി വൈല്‍ഡ് ലൈഫ് വിഭാഗം തടഞ്ഞത്. മാക്കൂട്ടം വനമേഖലയോട് ചേര്‍ന്ന പുഴയുടെ ഭാഗം മുഴുവന്‍ തങ്ങളുടേതാണെന്നും നിർമാണത്തിന് മുന്‍കൂർ അനുമതി വാങ്ങിയില്ലെന്നും പറഞ്ഞാണ് തടഞ്ഞത്. എന്നാല്‍, പാലം നിർമിക്കുന്ന ഭാഗം കേരളത്തി​ൻെറ റവന്യൂ ഭൂമിയിയാണെന്ന വാദം കര്‍ണാടക വനം വകുപ്പ് തള്ളി. നിരവധി സർവേകളും രേഖകളുടെ പരിശോധനകളും നടന്നെങ്കിലും തീരുമാനമായില്ല. ദേശീയ വനം- വന്യജീവി ബോര്‍ഡില്‍ പരാതി എത്തിയതോടെയാണ് അനുമതി നീണ്ടുപോയത്. തലശ്ശേരി- വളവുപാറ അന്തര്‍സംസ്ഥാന പാതയില്‍ നിർമിക്കുന്ന ഏഴ് പാലങ്ങളില്‍ അഞ്ചി​ൻെറയും നിർമാണം പൂര്‍ത്തിയായിവരുന്നു. കൂട്ടുപുഴ, എരഞ്ഞോളി പാലങ്ങളുടെ നിർമാണമാണ് പ്രതിസന്ധിയായി തുടരുന്നത്​. കരാര്‍ കാലാവധി ഈ മാസം 30ന് അവസാനിക്കും.
Show Full Article
TAGS:
Next Story