Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമന്ത്രിസഭക്ക്...

മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തം നഷ്​ടപ്പെട്ടു -കെ. മുരളീധരൻ എം.പി

text_fields
bookmark_border
തലശ്ശേരി: കെ.എസ്.എഫ്.ഇ വിജിലൻസ് പരിശോധിച്ചതിൽ മന്ത്രി ഐസക്കി‍ൻെറ പ്രതികരണം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്​ടപ്പെട്ടെന്നാണ് കാണിക്കുന്നതെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. പൊന്ന്യം സ്രാമ്പിയിൽ യു.ഡി.എഫ് കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീർ ചെറിയാണ്ടി അധ്യക്ഷത വഹിച്ചു. രാജീവ് പാനുണ്ട, ജില്ല പഞ്ചായത്ത് കതിരൂർ ഡിവിഷൻ സ്ഥാനാർഥി ഹരിദാസ് മൊകേരി, ബ്ലോക്ക് പഞ്ചായത്ത് പൊന്ന്യം ഡിവിഷൻ സ്ഥാനാർഥി അഡ്വ. പി.വി. സനൽകുമാർ എന്നിവർ സംസാരിച്ചു. വാർഡ്തല സ്ഥാനാർഥികളെ എം.പി ആദരിച്ചു. വി.എ. നാരായണൻ, സജീവ് മാറോളി, അഡ്വ. സി.ടി. സജിത്ത്, എം.പി. അരവിന്ദാക്ഷൻ, മണ്ണയാട് ബാലകൃഷ്ണൻ, എം.പി. അസൈനാർ എന്നിവർ പ​​ങ്കെടുത്തു. എ. പ്രേമരാജൻ മാസ്​റ്റർ സ്വാഗതവും എ.വി. രാമദാസൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story