Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണപുരത്ത്​ മണൽ ലോറി ...

കണ്ണപുരത്ത്​ മണൽ ലോറി പിടികൂടി

text_fields
bookmark_border
കണ്ണപുരം: അനധികൃതമായി മണൽ കടത്തുകയായിരുന്ന രണ്ട്​ ലോറികൾ കണ്ണപുരം പൊലീസ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ച നടത്തിയ പരിശോധനയിലാണ് കണ്ണപുരം അയ്യോത്തുനിന്ന്​ രണ്ട് ടിപ്പർ ലോറികൾ പിടികൂടിയത്. പൊലീസിനെ കണ്ട് ഡ്രൈവർമാർ ലോറികൾ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. മാട്ടൂൽ കടപ്പുറത്തുനിന്ന് അനധികൃതമായി കടൽ പൂഴി ശേഖരിച്ച് ചെറുകുന്ന്, കണ്ണപുരം ഭാഗങ്ങളിൽ വിതരണം ചെയ്യാനായി കൊണ്ടുവരുകയായിരുന്നു. മടക്കര മാട്ടൂൽ കേന്ദ്രീകരിച്ച്​ അനധികൃത മണൽകടത്ത് സംഘങ്ങൾ വ്യാജ പാസുകൾ ഉപയോഗിച്ചുപോലും മണൽ കടത്തുകയാണ്​. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് കണ്ണപുരം പൊലീസ് പറഞ്ഞു. എസ്.ഐ ഷാജു, എ.എസ്.ഐ ചന്ദ്രശേഖരൻ, എസ്.സി.പി.ഒ മഹേഷ്‌ എന്നിവർ ചേർന്നാണ്​ മണൽ ലോറികൾ പിടികൂടിയത്. പിടിച്ചെടുത്ത ലോറികൾ തുടർനടപടിക്കായി കലക്ടർക്ക് വിട്ടുനൽകും.
Show Full Article
TAGS:
Next Story