Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസലാഹുദ്ദീൻ വധം:...

സലാഹുദ്ദീൻ വധം: എസ്​.ഡി.പി.ഐ ഡിവൈ.എസ്​.പി ഒാഫിസ്​ മാർച്ച്​ നടത്തും

text_fields
bookmark_border
കണ്ണൂർ: കണ്ണവത്തെ സയ്യിദ് മുഹമ്മദ്‌ സലാഹുദ്ദീൻ വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും കൊല്ലിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും എസ്.ഡി.പി.ഐ ജില്ല ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് വെള്ളിയാഴ്ച രാവിലെ 10ന്​ തലശ്ശേരി ഡിവൈ.എസ്.പി ഓഫിസിലേക്ക് മാർച്ച്‌ നടത്തും. പാർട്ടി സംസ്ഥാന സെക്രട്ടറി കെ.കെ. അബ്​ദുൽ ജബ്ബാർ മാർച്ച്‌ ഉദ്​ഘാടനം ചെയ്യും. കൊലയാളികളെ കൂട്ടിയോജിപ്പിച്ച ആസൂത്രണം ഏതുതലത്തിൽ നട​െന്നന്ന് പൊലീസ് കണ്ടെത്തേണ്ടതുണ്ട്. കൊന്നവരെ മാത്രം കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. പട്ടാപ്പകൽ സഹോദരിമാരുടെ മുന്നിൽ വെച്ച് അതി ക്രൂരമായാണ് സലാഹുദ്ദീൻ വധിക്കപ്പെട്ടത്. ആർ.എസ്.എസ് ഉന്നത നേതൃത്വത്തി​ൻെറ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരം കൊലപാതകം നടക്കില്ലെന്നും കൊല്ലിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതു വരെ ജനകീയ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും ബഷീർ കണ്ണാടിപ്പറമ്പ് വ്യക്തമാക്കി. ജില്ല സെക്ര​േട്ടറിയറ്റ് അംഗം സജീർ കീച്ചേരി, മട്ടന്നൂർ മണ്ഡലം പ്രസിഡൻറ്​ റഫീഖ് കീച്ചേരി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story