Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഴക്കുന്നിൽ ആരുടെ...

മുഴക്കുന്നിൽ ആരുടെ വിജയഭേരി മുഴങ്ങും

text_fields
bookmark_border
ഇരിട്ടി: 1969ൽ പഞ്ചായത്ത്‌ രൂപവത്​കൃതമായ കാലത്ത്​ കൈപൊക്കി വോട്ടുചെയ്യുന്ന അവസ്​ഥയിൽ അന്ന് യു.ഡി.എഫിലെ വിളക്കോടിലെ പത്തുകാലൻ അബൂബക്കർ ഹാജി പ്രഥമ പ്രസിഡൻറായി 1978 വരെ ഭരണം നടത്തി. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം എൽ.ഡി.എഫി​ൻെറ കൂടെയായിരുന്നു ഈ പഞ്ചായത്ത്‌. കർഷകരും കർഷക തൊഴിലാളികളും കുടിയേറ്റക്കാരും തിങ്ങിപ്പാർക്കുന്ന പഞ്ചായത്ത് കൂടിയാണിത്. പഞ്ചായത്തി​ൻെറ തെക്ക് ഭാഗത്തായി പുരളിമലയും വടക്ക് ഇരിട്ടി നഗരസഭയും കിഴക്ക് ആറളം പായം പഞ്ചായത്തുകളും പടിഞ്ഞാറ്‌ തില്ലങ്കേരി പഞ്ചായത്തും വ്യാപിച്ചുകിടക്കുന്നു. 152 ഏക്കർ പുഴ പുറമ്പോക്ക് ഭൂമി സ്വന്തമായുള്ള ജില്ലയിലെ ഏക പഞ്ചായത്താണ് മുഴക്കുന്ന്​. പുഴയെയും പുഴയോര ജൈവ സമ്പത്തും സംരക്ഷിക്കുന്നതിനായി പച്ചത്തുരുത്ത്​ പദ്ധതി നടപ്പിലാക്കിയ ഈ പഞ്ചായത്ത്‌ അഞ്ചുവർഷം കൊണ്ട് വികസന രംഗത്ത് ബഹുദൂരം മുന്നിലാണെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നു. എന്നാൽ, ഖര-ജൈവ മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കാത്തതും പാലപ്പുഴ, അയ്യപ്പൻകാവ്, പെരുമ്പുന്ന ഭാഗങ്ങളിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തതും കടുത്ത പ്രശ്നമായി യു.ഡി.എഫ് ഉയർത്തിക്കാട്ടുന്നു. ഒരു സീറ്റി​ൻെറ ഭൂരിപക്ഷത്തിനു കഴിഞ്ഞ തവണ കൈവിട്ടുപോയ പഞ്ചായത്ത്‌ ഇക്കുറിയെങ്കിലും കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ഇൗ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ 12 ഇടത്ത്​ സി.പി.എം, സി.പി.​െഎ -രണ്ട്​, ​െഎ.എൻ.എ ഒരിടത്തുമാണ്​ മത്സരിക്കുന്നത്​. യു.ഡി.എഫിൽ 11 ഇടത്ത്​ കോൺഗ്രസും നാല്​ വാർഡിൽ ലീഗും മത്സരിക്കുന്നു. ബി.ജെ.പി 15 വാർഡിലും മത്സരിക്കുന്നു. എസ്​.ഡി.പി.​െഎ, സ്വതന്ത്രർ എന്നിവർ മൂന്നുവീതം സീറ്റുകളിലും മത്സരിക്കുന്നുണ്ട്​. ഒറ്റനോട്ടത്തിൽ ................................. സ്ഥാപിതം -1969 വിസ്തീർണം -31.04 ച. കി. മീറ്റർ ആകെ വോട്ടർമാർ -18, 360 പുരുഷന്മാർ -8873 സ്ത്രീകൾ -9487 കക്ഷിനില .......................... ആകെ വാർഡ് -15 എൽ.ഡി.എഫ് -ഏഴ്​ സി.പി.എം -അഞ്ച്​, സി.പി.ഐ -രണ്ട്​ യു.ഡി.എഫ് -ആറ്​ കോൺഗ്രസ്​. -മൂന്ന്​ ലീഗ് -മൂന്ന്​ ബി.ജെ.പി -രണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story