Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബി.ജെ.പി പ്രവർത്തകരെ...

ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ചു

text_fields
bookmark_border
കൂത്തുപറമ്പ്: പൂക്കോടിനടുത്ത ഏഴാംമൈലിൽ ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ചതായി പരാതി. വാഴയിൽ പറമ്പത്തു ഹൗസിൽ കെ. അക്ഷയ് (26), എരിഞ്ഞിതല ഹൗസിൽ പി. അതുൽ, കിനാത്തി ഹൗസിൽ കെ. ജിതേഷ് എന്നിവരെയാണ് ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രി അക്ഷയ് ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ ഒരു സംഘം തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. യുവാവി​ൻെറ നിലവിളി കേട്ട് ഓടിയെത്തുന്നതിനിടയിലാണ് അതുൽ, ജിതേഷ് എന്നിവർക്ക് നേരെയും ആക്രമണമുണ്ടായത്. അക്ഷയും അതുലും തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​. അക്ഷയുടെ ബൈക്കും അക്രമിസംഘം അടിച്ചുതകർത്തു. കതിരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നാണ്​​ പരാതി​. പരിക്കേറ്റ പി. അതുൽ കോട്ടയം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് ബി.ജെ.പി സ്ഥാനാർഥി പി. രജിത കുമാരിയുടെ മകനാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story