തലശ്ശേരി: കള്ളക്കടത്ത്-കമീഷൻ-മാഫിയ ഭരണമായി പിണറായി വിജയൻ സർക്കാറിൻെറ ഭരണം അധഃപതിച്ചെന്ന് കെ. മുരളീധരൻ എം.പി. കേന്ദ്രം വേണ്ടെന്നു വെച്ച കെ. റെയിൽ പദ്ധതി പിണറായി വിജയൻ തറക്കല്ലിടാൻ പോവുകയാണ്. ഇത് കമീഷൻ വാങ്ങി അഴിമതി നടത്തുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സ്ഥാനാർഥികളുടെ തിരുവങ്ങാട് മേഖല സംഗമം മഞ്ഞോടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.എഫ്.ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറി. കേന്ദ്ര ഏജൻസികൾക്കെതിരെ സമരം ചെയ്യുന്ന സി.പി.എം വിജിലൻസിനെതിരെ സമരം ചെയ്യുമോ എന്ന് മുരളീധരൻ ചോദിച്ചു. കേന്ദ്ര പദ്ധതികളിൽപ്പെടുത്തി നഗരവികസനത്തിന് ആവശ്യമായ സഹായം ലഭിക്കുന്നത് സംബന്ധിച്ച് മുനിസിപ്പൽ ചെയർമാന് കത്തയച്ചെങ്കിലും സ്ഥാനമൊഴിയുന്നതുവരെ അദ്ദേഹത്തിൽനിന്ന് മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.സി. ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ. നാരായണൻ, സജീവ് മാറോളി, വി. രാധാകൃഷ്ണൻ, അഡ്വ. സി.ടി. സജിത്ത്, എം.പി. അരവിന്ദാക്ഷൻ, പി.വി. രാധാകൃഷ്ണൻ, കെ. ജയരാജൻ, ഇ. വിജയകൃഷ്ണൻ, പി.ഒ. മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2020 12:01 AM GMT Updated On
date_range 2020-12-01T05:31:52+05:30കെ. റെയിൽ പദ്ധതി അഴിമതിക്കു വേണ്ടി -കെ. മുരളീധരൻ എം.പി
text_fieldsNext Story