പയ്യന്നൂർ: പ്രവാസികളായ പയ്യന്നൂർക്കാരുടെ കൂട്ടായ്മയായ പയ്യന്നൂർ സൗഹൃദവേദി ദുബൈ, ഷാർജ ഘടകത്തിൻെറ പ്രഥമ ജി.ഇ. സുധാകരൻ പുരസ്‌കാരം മുൻ നഗരസഭാധ്യക്ഷൻ അഡ്വ. ശശി വട്ടക്കൊവ്വലിനു സമ്മാനിച്ചു. പയ്യന്നൂരിൻെറ ബഹുമുഖമായ വികസനത്തിന് നൽകിയ സമഗ്ര സംഭാവനയെ മാനിച്ചാണ് 25,001 രൂപയും ഉപഹാരവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചത്. പയ്യന്നൂർ സൗഹൃദവേദി മുൻ പ്രസിഡൻറ് എം. അബ്ദുൽ നസീറിൻെറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജി. ഇ. സുധാകരൻെറ മകൾ സന്ധ്യയുടെ സാന്നിധ്യത്തിൽ ശ്രേഷ്ഠ മലയാള കേന്ദ്രം പ്രോജക്ട് ഡയറക്ടർ ഡോ. ടി. പവിത്രൻ ഉപഹാരവും കാഷ് അവാർഡും ശശി വട്ടക്കൊവ്വലിന് കൈമാറി. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ സൗഹൃദവേദി ദുബൈ, ഷാർജ, നോർത്തേൺ എമിറേറ്റ്സ് ചാപ്റ്റർ അംഗങ്ങളുടെ 23 കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് പ്രഖ്യാപനവും നടന്നു. ചടങ്ങ് കേരള പൊതുപരീക്ഷ മുൻ കൺട്രോളർ സി. രാഘവൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ടി.പി. ഭാസ്കര പൊതുവാൾ, ഡോ. വി.സി. രവീന്ദ്രൻ, വി.ടി.വി. ദാമോദരൻ, എം.എ. സലാം, ജനാർദന ദാസ് കുഞ്ഞിമംഗലം, സന്ധ്യ സുധാകരൻ, ദിനേശ് ബാബു, വത്സരാജൻ, ഗോപിനാഥ്, രവീന്ദ്രൻ കൈപ്രത്ത്, സന്തോഷ് എടച്ചേരി, അനീഷ്, പി.യു. പ്രകാശൻ, ഉഷ നായർ, രമേഷ് പയ്യന്നൂർ, വി.പി. ശശികുമാർ, പ്രവീൺ പാലക്കീൽ, ഗിരീഷ് എന്നിവർ സംസാരിച്ചു. സൗഹൃദവേദി ഗ്ലോബൽ കോഓഡിനേറ്റർ സി.പി. ബ്രിജേഷ് സ്വാഗതവും ട്രഷറർ സി.എ. മെഹമൂദ് നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2020 12:00 AM GMT Updated On
date_range 2020-12-01T05:30:45+05:30പുരസ്കാരം സമ്മാനിച്ചു
text_fieldsNext Story