leadddd കൂട്ടുപുഴ-ഇരിട്ടി റോഡിൽ മൂന്നു മാസം മുമ്പ് കുന്നിടിഞ്ഞുവീണ കല്ലും മണ്ണുമാണ് അപകടഭീഷണിയാകുന്നത് ഇരിട്ടി: കൂട്ടുപുഴ-ഇരിട്ടി റോഡിൽ ഇടിഞ്ഞുവീണ മണ്ണും കല്ലും നീക്കംചെയ്യാത്തതിനാൽ അന്തർസംസ്ഥാന പാതയിൽ ഗതാഗതം ദുഷ്കരമായി. ഇരിട്ടി പൊതുമരാമത്ത് അതിഥിമന്ദിരത്തിനുസമീപം മൂന്നുമാസം മുമ്പ് കനത്ത മഴയിൽ കുന്നിടിഞ്ഞ് റോഡിലേക്കു വീണ കല്ലും മണ്ണുമാണ് മഴ മാറി മാസങ്ങൾ പിന്നിട്ടിട്ടും നീക്കംചെയ്യാത്തത്. ശക്തമായ മഴയിൽ ഇരിട്ടി കുന്നിടിത്ത് ലോഡുകണക്കിന് മണ്ണും കൂറ്റൻ പാറക്കഷണങ്ങളും തലശ്ശേരി-വളവുപാറ അന്തർസംസ്ഥാന റോഡിലേക്കു വീണ് ഇതുവഴി പോവുകയായിരുന്ന വാഹനം അപകടത്തിൽപെട്ടിരുന്നു. തലനാരിഴക്കാണ് ആളപായമില്ലാതെ രക്ഷപ്പെട്ടത്. ഇപ്പോൾ ഇവിടെ ഒരുവശത്തുകൂടി മാത്രമാണ് വാഹനങ്ങൾ പോകുന്നത്. മറുഭാഗം ഇരിട്ടി പുഴയായതിനാൽ അപകടസാധ്യതയേറെയാണ്. വാഹനയാത്രികർ ജീവൻ പണയംവെച്ചാണ് ഇതുവഴി പോകുന്നത്. ഇരിട്ടിക്കുന്നിനു മുകളിലെ നാലു വീടുകൾ അപകടാവസ്ഥയിലാണ്. റോഡ് നിർമാണത്തിൻെറ ഭാഗമായി ഇരിട്ടിക്കുന്നിടിച്ച് റോഡ് വീതികൂട്ടിയിരുന്നു. ഇവിടെയാണ് കുന്നിൻെറ ഒരു ഭാഗം റോഡിലേക്കു വീണത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2020 11:59 PM GMT Updated On
date_range 2020-12-01T05:29:56+05:30മണ്ണും കല്ലും നീക്കിയില്ല; അന്തർസംസ്ഥാന പാതയിൽ യാത്രാദുരിതം
text_fieldsNext Story