Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊലീസ് തെരഞ്ഞെടുപ്പ്​...

പൊലീസ് തെരഞ്ഞെടുപ്പ്​ കണ്‍ട്രോള്‍ റൂം വിപുലീകരിച്ചു

text_fields
bookmark_border
കണ്ണൂര്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്​ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രൂപവത്​കരിച്ച പൊലീസ് കണ്‍ട്രോള്‍ റൂമി​ൻെറ പ്രവര്‍ത്തനം വിപുലീകരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏത് പരാതികളും കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് അറിയിക്കാം. പ്രചാരണ ബോര്‍ഡുകള്‍, പോസ്​റ്റര്‍ തുടങ്ങിയവ നശിപ്പിക്കുക, ഇതുമായി ബന്ധപ്പെട്ട വാക്തര്‍ക്കങ്ങള്‍, മറ്റ് പ്രശ്നങ്ങള്‍, നിയമലംഘനങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ 9497964143, 9497964292, 9497926030 എന്നീ നമ്പറുകളില്‍ അറിയിക്കാം. ജില്ല പൊലീസ് ആസ്ഥാനത്ത് പൊലീസ് തെരഞ്ഞെടുപ്പ്​ കണ്‍ട്രോള്‍ റൂമി​ൻെറ സേവനം 24 മണിക്കൂറും ലഭ്യമാണ്. കണ്ണൂര്‍ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്​.പിയുടെ നേതൃത്വത്തിലാണ്​ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story