Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപഴകിയ കീടനാശിനികൾ...

പഴകിയ കീടനാശിനികൾ നശിപ്പിക്കാത്തത്​ ഭീഷണിയാകുന്നു

text_fields
bookmark_border
2010ലാണ് രയറോം പുഴയിൽ ലോഡുകണക്കിന് കീടനാശിനികൾ തള്ളിയത് ആലക്കോട്: 10 വർഷം മുമ്പ് രയറോം പുഴയിൽ സാമൂഹികവിരുദ്ധർ ഒഴുക്കിയ മാരകകീടനാശിനി ടിന്നുകൾ കണ്ടെടുത്തത് ഇതുവരെ നശിപ്പിക്കാത്തത്​ ഭീഷണിയാവുന്നു. പഞ്ചായത്ത് ബസ്​സ്​റ്റാൻഡിനു​ സമീപത്തെ കെട്ടിടത്തിലാണ്​ അധികൃതർ ഇവ സൂക്ഷിച്ചിരിക്കുന്നത്. 2010 ആഗസ്​റ്റ്​ ഒന്നിനാണ് നാടിനെ നടുക്കി രയറോം പുഴയുടെ ഭാഗമായ നെടുവോട് തൂക്കുപാലത്തിനു സമീപം കാലാവധി കഴിഞ്ഞ, ലോഡുകണക്കിന് കീടനാശിനികൾ രാത്രിയുടെ മറവിൽ തള്ളിയത്. ജലനിരപ്പ് താഴ്​ന്നതോടെ കീടനാശിനി ടിന്നുകളും പാക്കറ്റുകളും കരക്കടിഞ്ഞു. അന്നത്തെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ഐ. നിസാമുദ്ദീന് രഹസ്യവിവരം ലഭിച്ചതി​ൻെറ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയും കീടനാശിനി നിക്ഷേപം കണ്ടെത്തുകയുമായിരുന്നു. മാരകവിഷങ്ങളായ റൗണ്ടപ്, ഫ്യൂറിഡാൻ, എക്കാലക്​സ്​, കുങ്ഫു, ജവാൻ തുടങ്ങി 20ലധികം വിഷവസ്തുക്കളാണ് പുഴയിൽ തള്ളിയത്. കരക്കടിഞ്ഞതി​ൻെറ ബാക്കി 20 കിലോമീറ്ററോളം പുഴയിലൂടെ ഒഴുകി കുപ്പം പുഴയുടെ ഭാഗമായ ചപ്പാരപ്പടവ് പുഴയുടെ ഭാഗംവരെ എത്തി. ഫയർഫോഴ്സ്, നേവി, മുങ്ങൽ വിദഗ്​ധർ, ദുരന്തനിവാരണ സേന, ശാസ്ത്രജ്ഞർ എന്നിവർ ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ്​ രയറോംപുഴ ശുചീകരിച്ച് അണുമുക്തമാക്കിയത്​. രയറോം പുഴയിൽനിന്ന്​ ശേഖരിച്ച മാലിന്യം സംസ്​കരിക്കാൻ അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആൻറണിയുടെ സഹായം തേടിയിരുന്നു. അദ്ദേഹത്തി​ൻെറ നിർദേശപ്രകാരം ഗ്വാളിയറിലെ ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞൻ ഡോ. എ.കെ. ഗുപ്തയുടെ നേതൃത്വത്തിൽ 15ഓളം ശാസ്ത്രജ്ഞർ, കണ്ടെടുത്ത കീടനാശിനികൾ പുഴക്കരയിൽ പ്രത്യേകം ടൻെറ്​ കെട്ടി അതിനുള്ളിൽ​െവച്ച് നിർവീര്യമാക്കി നാലു വലിയ ബാരലുകളിൽ നിറച്ച്‌ ആലുവയിൽ എത്തിച്ച് നശിപ്പിക്കാൻ തീരുമാനിച്ചു. ജനവാസകേന്ദ്രത്തിലൂടെ വിഷവസ്തു കൊണ്ടുപോകാൻ സുരക്ഷ ഒരുക്കാൻ ഒരാഴ്ച സമയം ആവശ്യപ്പെട്ട് ജില്ല അധികൃതർ ഇവ താൽക്കാലികമായി സൂക്ഷിക്കാൻ ആലക്കോട് പഞ്ചായത്തി​ൻെറ സഹായം തേടി. തുടർന്ന്​ ബസ്​സ്​റ്റാൻഡിനു​ സമീപം മത്സ്യമാർക്കറ്റിനായി പണിത, വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന കെട്ടിടത്തിൽ ഒരാഴ്ചത്തേക്ക് സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, വർഷം 10 കഴിഞ്ഞിട്ടും ഇന്നും ഇവ അവിടെത്തന്നെ കിടക്കുകയാണ്​. ഷട്ടറിട്ട 10 മുറി കെട്ടിടം കാടുകയറി നശിക്കുന്നു. നിരവധി തവണ രാഷ്​ട്രീയ പാർട്ടികളും പരിസ്ഥിതി പ്രവർത്തകരും കീടനാശിനി നിറച്ച ബാരൽ ഇവിടെനിന്ന്​ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. കീടനാശിനി നിറച്ച ബാരൽ എന്നെങ്കിലും പൊട്ടിത്തെറിക്കുമോ എന്നാണ് പരിസരവാസികളുടെ ഭയം. അടുത്ത പ്രളയത്തിന് ഈ ബാരലുകൾ എല്ലം ഒന്നിച്ച് പുഴയിൽ ഒഴുക്കുമോ എന്നും ജനങ്ങൾ ആശങ്കപ്പെടുന്നു. ഉപേക്ഷിച്ച മാരകകീടനാശിനികൾ ഒരു പ്രദേശത്തി​ൻെറ ഉറക്കം കെടുത്തുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story