Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജെ.ആര്‍.സി മാസ്‌ക്...

ജെ.ആര്‍.സി മാസ്‌ക് ചലഞ്ച്

text_fields
bookmark_border
മട്ടന്നൂര്‍: 'കരുതലിന് ഒരു കൈത്താങ്ങ്' ജൂനിയര്‍ റെഡ്‌ക്രോസ് പദ്ധതിയുടെ ഭാഗമായ മാസ്‌ക് ചലഞ്ച് ഇരിട്ടി ഉപജില്ലതല ഉദ്്ഘാടനം ഇരിട്ടി ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റര്‍ സി. സാജിദ് മാസ്​​റ്റര്‍ നിര്‍വഹിച്ചു. കാഡറ്റുകള്‍ നിര്‍മിച്ച 2200 മാസ്‌ക്കുകള്‍, വിവിധ കേന്ദ്രങ്ങളില്‍ വിതരണത്തിനായി ബി.ആര്‍.സി അക്കൗണ്ടൻറ്​ കെ. അനൂപ് ഏറ്റുവാങ്ങി. പി. സുബൈര്‍ മാസ്​റ്റര്‍, എം.സി. സുബൈര്‍ മാസ്​റ്റര്‍, പ്രിയ ജോസഫ് എന്നിവര്‍ സംസാരിച്ചു. --------------------------------------------------- കെ.വി. കുഞ്ഞിരാമന്‍ നമ്പ്യാരെ അനുസ്മരിച്ചു മട്ടന്നൂര്‍: മുന്‍ മട്ടന്നൂര്‍ പഞ്ചായത്ത് പ്രസിഡൻറും പഴയ പേരാവൂര്‍ നിയോജക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറുമായിരുന്ന കെ.വി. കുഞ്ഞിരാമന്‍ നമ്പ്യാരുടെ 23ാം ചരമവാര്‍ഷികം മട്ടന്നൂര്‍ നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. മേറ്റടി രാജീവ് ഭവനില്‍ പുഷ്പാര്‍ച്ചനയും മരുതായി പാലം ബസാറില്‍ അനുസ്മരണ യോഗവും നടത്തി. മട്ടന്നൂര്‍ ബ്ലോക്ക് ചെയര്‍മാന്‍ ടി.വി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ വി. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. സുരേഷ് മാവില, എം. ദാമോദരന്‍ മാസ്​റ്റര്‍, കെ.വി. ജയചന്ദ്രന്‍, ഒ.കെ. പ്രസാദ്, കെ.പി. കുഞ്ഞിരാമന്‍, എം. പ്രേമരാജന്‍, കേളമ്പത്ത് ഗംഗാധരന്‍, എം. കുഞ്ഞമ്പു മാസ്​റ്റര്‍, പി.കെ. രാജന്‍, കെ.പി. മുരളീധരന്‍, പി.വി. ഷിനോദ്, എ. രാജേഷ്, ഫൈസല്‍ കൊട്ടാരത്തില്‍, മോഹനന്‍ കരുമാരത്ത്, ഒ. രാജീവന്‍, പി. ഷാജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story