Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകിഫ്ബിക്കെതിരെ...

കിഫ്ബിക്കെതിരെ ഉന്നയിക്കുന്നത് ഇല്ലാത്ത ആരോപണം -മന്ത്രി ശൈലജ

text_fields
bookmark_border
പാനൂർ: കിഫ്ബിക്കെതിരെ ഇല്ലാത്ത ആരോപണമുന്നയിച്ച് സർക്കാറി​ൻെറ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കംവെക്കുന്ന രാഷ്​ട്രീയ ഗൂഢാലോചനയാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ സി.പി.എമ്മി​ൻെറ നേതൃത്വത്തിൽ പാനൂർ യു.പി സ്കൂൾ വളപ്പിൽ നടന്ന സൗഹൃദ സദസ്സ്​ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന പ്രസിഡൻറ്​ പി.കെ. പ്രവീൺ അധ്യക്ഷത വഹിച്ചു. ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് വിവിധ പുരസ്​കാരങ്ങൾ ലഭിച്ച മന്ത്രിക്കുള്ള പാനൂരി​ൻെറ ആദരവ് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്​ കെ.കെ. പവിത്രൻ സമർപ്പിച്ചു. പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്​ദുല്ല, ടി. റഷീദ്, കെ.പി. ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story