അഞ്ചരക്കണ്ടി: വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ഇത്തവണത്തെ തെരഞ്ഞെടുപ്പിലും അധികാരം കിട്ടുമെന്ന പൂർണവിശ്വാസത്തിലാണ് എൽ.ഡി.എഫ്. ഭൂരിപക്ഷം വർധിപ്പിച്ചുള്ള ജയത്തിൽ കുറച്ചൊന്നും ഇടതുപക്ഷം ലക്ഷ്യമിടുന്നില്ല. വർഷങ്ങളായുള്ള ഇടതിൻെറ ദുർഭരണം ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് വോട്ടുചോദിക്കുന്നത്. എൽ.ഡി.എഫിലെ ടി.വി. സീത പ്രസിഡൻറും പി.പി. സുരേന്ദ്രൻ വൈസ് പ്രസിഡൻറുമായ ഭരണസമിതിയാണ് കഴിഞ്ഞ അഞ്ചുവർഷം നയിച്ചത്. 15 വാർഡുകളിൽ മുഴുവൻ ഇടങ്ങളിലും എൽ.ഡി.എഫ്, യു.ഡി.എഫ്, എൽ.ഡി.എ സ്ഥാനാർഥികൾ പോർക്കളത്തിലുണ്ട്. കൂടാതെ മൂന്ന് സ്വതന്ത്രരും മത്സരരംഗത്തുണ്ട്. എൽ.ഡി.എഫിൽ സി.പി.എം -14, സി.പി.െഎ ഒരിടത്തുമാണ് ജനവിധി തേടുന്നത്. യു.ഡി.എഫിൽ കോൺഗ്രസ് 14 ഇടത്തും ലീഗ് ഒരിടത്തുമാണ് മത്സരിക്കുന്നത്. എൻ.ഡി.എയിൽ മുഴുവൻ സീറ്റിലും ബി.ജെ.പിയാണ് മത്സരിക്കുന്നത്. മൂന്ന് സ്വതന്ത്രരുമാണ് മത്സരരംഗത്തുള്ളത്. ഒറ്റനോട്ടത്തിൽ വിസ്തീർണം -15.47ചതുരശ്ര കി.മീ ആകെ വോട്ടർമാർ -19,339 (സ്ത്രീ -10,543, പുരു. 8.796) കക്ഷിനില ആകെ വാർഡ് -15 എൽ.ഡി.എഫ് -11 ( സി.പി.എം -ഒമ്പത്, സി.പി.ഐ -ഒന്ന്, എൻ.സി.പി- ഒന്ന്) യു.ഡി.എഫ് നാല് (കോൺ.- മൂന്ന്, ലീഗ് - ഒന്ന്).
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2020 12:00 AM GMT Updated On
date_range 2020-11-29T05:30:37+05:30അഞ്ചരക്കണ്ടിയിൽ പിടിച്ചുനിൽക്കാൻ യു.ഡി.എഫ്
text_fieldsNext Story